Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങൾ; ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ ; നടുക്കുന്ന വെളിപ്പെടുത്തൽ

21 OCTOBER 2021 12:40 PM IST
മലയാളി വാര്‍ത്ത

കുറെ നാളത്തെ ജയിൽവാസത്തിനു ശേഷം സ്വന്തം മകൻ അരികിലേക്ക് എത്തുന്നത് കാത്തിരിക്കുകയായിരുന്നു ഷാരൂഖും കുടുംബവും. എന്നാൽ ഇന്നലെ ഇവരുടെ ഈ പ്രതീക്ഷയ്ക്ക് ഭംഗം സംഭവിച്ചു. ആര്യൻ ഖാൻ വീണ്ടും ജയിലിൽ തന്നെ തുടരേണ്ടി വരും. എന്നാൽ ഇപ്പോഴിതാ ആര്യൻ ഉടനെയൊന്നും ജയിൽ മോചിതനാകില്ലെന്ന സൂചനകളാണ് ഇപ്പോൾ വീണ്ടും വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മയക്കുമരുന്ന് കേസില്‍ ആര്യന്റെ കുരുക്ക് വീണ്ടും ശക്തമാകുന്നു .

ഭീഷണികൾ ചുറ്റുമുണ്ടെങ്കിലും സമീര്‍ വാങ്കഡൈ വീണ്ടും തന്റെ കർമ്മം തുടരുകയാണ് . രാജ്യത്തിന്റെ ആപ്ത വാക്യമായ സത്യമേവ ജയതേ അതായത് സത്യം ജയിക്കട്ടെ എന്ന വാക്കുകൾ പറഞ്ഞുകൊണ്ട് പല വന്‍ സ്രാവുകളെയും വിറപ്പിക്കുകയാണ് സമീര്‍ വാങ്കഡെ. മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വീണ്ടും താരമാകുന്നു .

ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങളാണ്. എന്നാല്‍ അത് ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ അറിയിച്ചു. ബോളിവുഡിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനാണ് അന്വേഷണത്തെ നയിക്കുന്ന സമീര്‍ വാങ്കഡെയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് വാങ്കഡെ താരമായത് . രണ്ട് വര്‍ഷത്തിനിടെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇതുവരെ അറിയാത്ത പല രഹസ്യങ്ങളും പുറത്ത് കൊണ്ടുവന്നിരുന്നു.

വെല്ലുവിളികൾ ഏറെ നിറഞ്ഞു നിൽക്കുകയാണ് വാങ്കഡൈയ്ക്ക് ചുറ്റും. ഇതേ തുടർന്നാണ് അജ്ഞാതര്‍ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെയുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടായി . മുംബൈ പോലീസാണ് എന്‍.സി.ബി. ഉദ്യോഗസ്ഥന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയത്.

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സമീര്‍ വാങ്കെഡെ തന്നെയാകും തന്റെ വാഹനം ഓടിക്കുക. മുംബൈയിലെ എന്‍.സി.ബി. ഓഫീസിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചു .  തന്നെ ചിലര്‍ പിന്തുടരുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പായിരുന്നു സമീര്‍ വാങ്കെഡെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

ഒഷിവാരയിലെ രണ്ട് പോലീസുകാരാണ് തന്നെ പിന്തുടുരുന്നതെന്നും അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയസമയത്തും ഇവര്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സമീര്‍ വാങ്കെഡെയെ നിരീക്ഷിക്കാനോ പിന്തുടരാനോ പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീലിന്റെ പ്രതികരിച്ചത്. 

അതേസമയം കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ റദ്ധാക്കിയിരുന്നു. ആര്യന്റെ നിയമസംഘം ജാമ്യം നിരസിച്ച പ്രത്യേക എന്‍ഡിപിഎസ് കോടതി ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് . ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് ലഹരിക്കേസില്‍ ജയിലിലായ മകന്‍ ആര്യനെ കാണാന്‍ ഷാറുഖ് എത്തി . മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാൻ കഴിയുന്നത് . ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (8 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (25 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (51 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends