Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ജയിലടയ്ക്കപ്പെട്ട മകനെ കാണാൻ ഷാരൂഖ് ഖാൻ കുതിച്ചെത്തി; 19 ദിവസത്തിന് ശേഷമുള്ള ആ കണ്ടുമുട്ടൽ;മകനോട് സംസാരിക്കുമ്പോഴും പോലീസിന്റെ കാവൽ; മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ പുറത്തേക്ക്;ജയിലിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ

21 OCTOBER 2021 01:38 PM IST
മലയാളി വാര്‍ത്ത

വീണ്ടും ജയിലടയ്ക്കപ്പെട്ട മകനെ കാണാൻ ഷാരൂഖ് ഖാൻ കുതിച്ചെത്തി. 19 ദിവസത്തിന് ശേഷമുള്ള ആ കണ്ടുമുട്ടൽ.. മകനോട് സംസാരിക്കുമ്പോഴും പോലീസിന്റെ കാവൽ.....മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ പുറത്തേക്ക്........ഇതൊന്നും കണ്ടുനിൽക്കാനാവാതെ ചുറ്റുമുള്ളവർ....

ജയിലിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ .....ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മകൻ ആര്യന്‍ ഖാനെ കാണാൻ ഷാരൂഖ് എത്തി. ആ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ആര്യനുമായുള്ള ഷാരൂഖിന്റെ കൂടിക്കാഴ്ച ഏകദേശം 18 മിനിറ്റ് വരെ നീണ്ടുനിൽക്കുകയുണ്ടായി .

എന്നാൽ ഇരുവരെയുടെയും ഇടയിൽ ഒരു ഗ്ലാസ് കൊണ്ടുള്ള മറ വച്ചിരുന്നു എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർകോമിലൂടെയാണ് ഇരുവരും സംസാരിച്ചതെന്നും ഇരുവരും തമ്മിൽ സംസാരിക്കുമ്പോൾ ജയിൽ അധികൃതർ കൂടെ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് .ഷാരൂഖിന്റെ മുന്നില്‍ വികാരാധീനനായി ആര്യന്‍.

കൂടിക്കാഴ്ചയ്ക്കിടെ ആര്യന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്മകനെ സന്ദർശിച്ച ശേഷം തിരിച്ചിറങ്ങിയ ഷാരൂഖിനോട് മാധ്യമങ്ങൾ പലവിധ ചോദ്യങ്ങൾ ചോദിച്ചു എന്നാൽ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി മടങ്ങുകയായിരുന്നു .

19 ദിവസത്തിന് ശേഷം ആണ് ഷാരൂഖും മകനും നേർക്കുനേർ കാണുന്നത്. ഇടക്ക് വീഡിയോ കോൺഫെറൻസിലൂടെ മകനെ ഷാരൂഖ് കണ്ടതായും റിപ്പോർട്ട് വന്നിരുന്നു.അതേ സമയം ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ് നടക്കുകയാണ് .

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. യുവ നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി സംഘം പരിശോധന നടത്തി. പ്രമുഖ നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അനന്യ പാണ്ഡെയ്ക്ക് എന്‍സിബി സമന്‍സ് നല്‍കിയിട്ടുണ്ട്.ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി സംബന്ധിച്ച്‌ ആര്യന്‍ ഖാന്‍ ഒരു യുവനടിയുമായി വാട്‌സ്‌ആപ്പിലൂടെ ചാറ്റു നടത്തിയതായി എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. വാട്‌സ്‌ആപ്പ് ചാറ്റുകള്‍ എന്‍സിബി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആര്യന്‍ഖാന്‍ ചില ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയ ചാറ്റുകളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ജാമ്യപേക്ഷ കോടതി തള്ളിയതോടെ കടുത്ത നിരാശയിലാണ് ആര്യനെന്നും , വിധി വന്ന ശേഷം ആരുമായും സംസാരിച്ചിട്ടില്ല എന്നുമാണ് ആര്‍തര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍, മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച്‌ തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (9 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (26 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (52 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends