അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആണ്‍കുഞ്ഞ് മരിച്ചത്.
2022 ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവം നടന്നു. പ്രസവ സമയത്ത് കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്.
പോഷകക്കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദവും പവിത്രയ്ക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രസവം മൂന്നുമാസം മുന്‍പാക്കിയത്.
"
https://www.facebook.com/Malayalivartha

























