ഓർഡർ ചെയ്തത് ഐഫോൺ!! കിട്ടിയതോ, സോപ്പ്; മുഴുവൻ തുകയും തിരികെ നൽകി ആമസോൺ, കിടിലൻ പണികിട്ടിയത് ആലുവ സ്വദേശിക്ക്

ഓൺലൈൻ ഷോപ്പിങ്ങിലൂടെ പലർക്കും പണി കിട്ടുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോളിതാ, ആമസോണിൽ ഐഫോൺ ഓർഡർ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയിരിക്കുന്നത് സോപ്പ്പെട്ടി. ഒക്ടോബര്‍ 12 നാണ് ആലുവ സ്വദേശി നൂറുല്‍ അമീന്‍ ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്ടോബര്‍ 15ന് ഓര്‍ഡര്‍ ഡെലിവറി ചെയ്തു. കിട്ടിയതാകട്ടെ സോപ്പ്.
സംഭവത്തെ തുടര്‍ന്ന് നൂറുല്‍ അമീന്‍ ആലുവ റൂറല്‍ പോലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ അന്വേഷണത്തിനൊടുവിലാണ് പണം തിരികെ ലഭിച്ചത്. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് 70,900 രൂപയാണ് നൂറുല്‍ അമീന്‍ അടച്ചത്.
ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചാണ് അമീന്‍ പാക്കേജ് പൊട്ടിച്ചത്. ഇതിന്റെ വിഡിയോയും എടുത്തിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു.
ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച പണം മുഴുവന്‍ അമീന് തിരിച്ചുനല്‍കി. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.
സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha

























