ഭര്‍ത്താവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ നവ വധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍;

ഭര്‍ത്താവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ നവവധുവിനെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയെന്ന 24 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബാണ് മിഥുനും ആദിത്യയും തമ്മിലുള്ള വിവാഹം നടന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡ്രൈവറായ ഭര്‍ത്താവ് മിഥുന്‍ ജോലിക്ക് പോയ ശേഷമാണ് ആദിത്യ ജീവനൊടുക്കിയത്. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്ബ് മിഥുനും ആദിത്യയും വളരെ സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്. മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികമായിരുന്നു. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നത് ആദിത്യയാണ്. ഭര്‍ത്താവ് ഉച്ചയ്ക്ക് വന്നശേഷം ആഘോഷിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ആദിത്യയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























