Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാവിലെ നടക്കാനിറങ്ങിയ യുവാവ് ആളൊഴിഞ്ഞ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ആസൂത്രിത കൊലപാതകമെന്ന് സംശയം

21 OCTOBER 2021 08:34 PM IST
മലയാളി വാര്‍ത്ത

വെമ്പായത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ ആളൊഴിഞ്ഞ പുരയിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെമ്പായം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറകോണത്ത് സജീവിനെയാണ് (43) വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ കേബിള്‍ ടൈ കൊണ്ട് കുരുക്കിട്ട് കാല്‍ രണ്ടും കൂട്ടിക്കെട്ടി കണ്ണാടിവെച്ച നിലയില്‍ മലര്‍ന്ന് കിടക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കൈയിലുണ്ടായിരുന്ന ഫോണ്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി.

പതിവുപോലെ രാവിലെ 6ന് വീട്ടില്‍നിന്നും നടക്കാനിറങ്ങിയതായിരുന്നു. ഒരുപാട് സമയമായിട്ടും തിരികെയെത്താത്തതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് വീടിന് അര കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുന്നത്.

വെഞ്ഞാറമൂടിന് സമീപം വൈയ്യേറ്റിലെ നവീന്‍ ഗ്രാനൈറ്റില്‍ മാനേജരായിരുന്നു. ദിവസവും രാവിലെ എട്ടുവയസുള്ള മകനെയും കൂട്ടിയാണ് പ്രഭാത സവാരിക്ക് പോകാറ്‌. ഇന്നലെ മകന്‍ ഒപ്പം പോയിരുന്നില്ല. സജീവിനോ കുടുംബത്തിനോ സാമ്ബത്തിക പ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് റൂറല്‍ എസ്‌.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം നഷ്ടപ്പെടാത്തതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഷീബ റാണിയാണ് ഭാര്യ. ഇവരുടെ രണ്ട് മക്കളും ഭാര്യാ മാതാവുമാണ് വീട്ടിലുള്ളത്. അന്വോഷണം ഊര്‍ജ്ജിതമാക്കിയതായും പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെ നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധു പറഞ്ഞു. നെടുമങ്ങാട് - ആറ്റിങ്ങല്‍ ഡി.വൈ.എസ്‌.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (9 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (26 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (52 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends