നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി ചാണകക്കുഴിയില്‍ മറവു ചെയ്ത കേസിലെ മുഖ്യപ്രതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചന; വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി

കമ്പകക്കാനം കൂട്ട കൊലകേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍ താമസിക്കുന്ന തേവര്‍കുടിയില്‍ അനീഷ് (30) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്.
അടിമാലി പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അടിമാലി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇടക്കാലത്ത് അനീഷ് തൃശൂരിലെ മാനസീക ആരോഗ്യകേന്ദ്രത്തില്‍ ചികത്സയില്‍ കഴിഞ്ഞിരുന്നു.
2018 ജുലൈ 29 നായിരുന്നു 4 പേരെ മൃഗീയമായ കൂട്ടക്കൊലപാതകം നടത്തിയത്. തൊടുപുഴ വണ്ണപ്പുറം കമ്ബകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21) അര്‍ജുന്‍ (18) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്ബോള്‍ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.
https://www.facebook.com/Malayalivartha

























