പ്രവാസിയായിരുന്ന യുവാവ് മയക്ക് മരുന്ന് കേസില്‍ നാട് കടത്തപെട്ടു; നാട്ടില്‍ തിരിച്ചെത്തിയത് മയക്ക് മരുന്ന് കച്ചവടത്തിന്റെ കണ്ണിയായി

പ്രവാസിയായിരുന്ന യുവാവ് മാരക മയക്കുമരുന്നുമായി അറസ്റ്റില്‍. പുതിയങ്ങാടി ബസ്റ്റാന്റ് പരിസരത്തു താമസിക്കുന്ന സി എച്ച് ഷിഹാബിനെയാണ് ഇന്ന് രാവിലെ എംഡിഎംഎയുമായി എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. യുഎഇയില്‍ കഞ്ചാവുമായി അറസ്റ്റിലായതിനെ തുടര്‍ന്ന് നാട് കടത്തപെട്ട ശിഹാബ് സ്വദേശത്തു തിരിച്ചെത്തിയതിന് ശേഷം മയക്ക് മരുന്ന് കച്ചവടത്തിന്റെ കണ്ണിയായി മാറുകയായിരുന്നു.
നാട്ടില്‍ ബസ് ഡ്രൈവറായിരുന്ന ശിഹാബ് ഗള്‍ഫില്‍ പോയി മയക്ക് മരുന്നും കഞ്ചാവും വില്‍പന നടത്തി കിട്ടിയ വരുമാനത്തിലാണ് ആഡംബര വാഹനങ്ങളൊക്കെ സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വദേശത്തുള്ള ശിഹാബ് നാട്ടിലെ ലഹരി സംഘങ്ങളുമായി നല്ല ബന്ധമാണ് സ്ഥാപിച്ചത്. ഹൈസ്‌കൂള്‍ പരിസരത്തെ ലഹരി മാഫിയയിലെ പ്രധാന വില്‍പനക്കാരനാണ് ശിഹാബ്.
https://www.facebook.com/Malayalivartha























