Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു... വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ ബുധനാഴ്ച വൈകീട്ട് ജലനിരപ്പ് താഴ്‌ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഉയരുകയായിരുന്നു

21 OCTOBER 2021 11:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ നേരിയ തോതില്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നുതുടങ്ങി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഡാമില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചതുമാണ് കാരണം. ബുധനാഴ്ച വൈകീട്ട് ജലനിരപ്പ് താഴ്‌ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഉയരുകയായിരുന്നു. ജലനിരപ്പ് 2398.08 അടിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെ.മീ. വീതം ഉയര്‍ത്തിയത്. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കാലാവസ്ഥവകുപ്പിന്റെ ഗ്രീന്‍ അലര്‍ട്ട് മാറുന്നതും മഴ കുറയുന്നതും നോക്കി ഷട്ടര്‍ അടക്കുകയോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയോ ചെയ്യും.

ഷട്ടര്‍വഴി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനൊപ്പം വൈദ്യുതോല്‍പാദനം പരമാവധി വര്‍ധിപ്പിച്ചും ജലനിരപ്പ് 2395 അടിയില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയില്ലെന്നും തല്‍ക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടമലയാര്‍, പമ്ബ അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കാന്‍ തീരുമാനിച്ചു. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടില്‍ നിന്ന് താഴെ എത്തിയ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകള്‍ 80 ല്‍ നിന്ന് 50 സെന്റിമീറ്ററാക്കി താഴ്ത്തിയത്. പമ്ബയില്‍ രണ്ട് ഷട്ടറുകള്‍ 45ല്‍ നിന്ന് 30 സെന്റിമീറ്റായി കുറക്കും. കക്കിയില്‍ രണ്ട് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം തുറന്നിരുന്നത് തുടരും.
ബാണാസുരസാഗര്‍ സംഭരണിപ്രദേശത്ത് മഴയുടെ തീവ്രത കുറവാണ്. മഴക്കനുസരിച്ച് റിസര്‍വോയറിന്റെ കാര്യത്തില്‍ നടപടി എടുക്കും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്, വിവിധ മഴസാധ്യതാപ്രവചനങ്ങള്‍ എന്നിവ അനുസരിച്ച് അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് സംസ്ഥാന റൂള്‍ കര്‍വ് കമ്മിറ്റിയുടെ അനുമതിയോടെ പുനഃക്രമീകരിക്കും. ഇടുക്കി, ഇടമലയാര്‍, കക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്ബ, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, കല്ലാര്‍ എന്നിവയില്‍ നിന്നാണ് ജലം ഒഴുക്കിവിടുന്നത്.
ഇതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.15 അടിയായി ഉയര്‍ന്നു.142 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3820 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 1867 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (11 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (26 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (43 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends