Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

300 മൂർത്തികളുടെ ശക്തിയുള്ള ആശാനെയും കുടുംബത്തെയും കുരുതി കൊടുത്ത് മന്ത്രസിദ്ധികൾ സ്വന്തമാക്കാൻ കൂട്ട കൊലപാതകം; ആശാനെയും, ഭിന്നശേഷിക്കാരനായ മകനെയും ജീവനോടെ കുഴിച്ച് മൂടി: ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങളിൽ ലൈംഗിക വൈകൃതം: മൂന്ന് വർഷങ്ങൾക്ക് ശേഷം കമ്പകക്കാനം കൂട്ട കൊലപാതകത്തിലെ ഒന്നാം പ്രതി അനീഷിനെ കണ്ടെത്തിയത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ:- ഒരാഴ്ചയോളം പഴക്കമുള്ള ജഡത്തിൽ പുഴുക്കൾ

22 OCTOBER 2021 06:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായി ആശാൻ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെയും മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ തേവർകുഴിയിൽ അനീഷ് (34) നെ കണ്ടെത്തിയത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുമ്പോൾ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചിരുന്നു.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന സഹോദരൻ കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്. ഈ വീട്ടിൽ അനീഷ് ഒറ്റക്കായിരുന്നു താമസം. വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അടിമാലി പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ കിടപ്പ് മുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. ഇടക്കാലത്ത് അനീഷ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് പറയുന്നു.

2018 ജൂലൈ 29 ന് രാത്രിയായിരുന്നു വണ്ണപ്പുറം കമ്പകക്കാനത്തെ നടുക്കി കൂട്ടകൊലപാതകം നടന്നത്. കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന് പിന്നിലെ ചാണകക്കുഴിയില്‍ കുഴിച്ച് മൂടുകയായിരുന്നു.

മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷും സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതക ശേഷം അമ്മയുടെയും മകളുടെയും മൃതദേഹത്തോട് പ്രതികൾ ചെയ്തത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആര്‍ഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ നിലത്ത് വീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടര്‍ന്ന് അനീഷ് ആര്‍ഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് മൃതദേഹത്തിൽ കന്യകയാണോ എന്ന് തിരിച്ചറിയാൻ പരിശോധനയും നടത്തി. കൃഷ്ണനെയും മാനസിക വൈകല്യമുണ്ടായിരുന്ന മകനെയും കുഴിച്ച് മൂടുമ്പോൾ ജീവനുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടി. ഇതോടെ ഒളിവിൽ പോയ അനീഷിനെയും പോലീസ് എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.

കൃഷ്ണനെ കൊന്നാൽ അദ്ദേഹത്തിന്റെ ശക്തി കൂടി തനിക്ക് കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂർത്തികളുടെ ശക്തിയാണ് കൃഷ്ണന് ഉണ്ടായിരുന്നത് എന്നായിരുന്നു വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്ക് കൂട്ടി. പതിനഞ്ച് വർഷം പരിചയമുള്ള ലിബീഷിനൊപ്പം ചേർന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കി, കൃത്യം നടപ്പിലാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (17 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (32 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (49 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends