പടിവാതില്‍ക്കല്‍ തോട്ടിലൂടെ വെള്ളം പെട്ടെന്ന് കുത്തിയൊലിച്ചെത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞ് ഒഴുകി! കുരുമ്പന്‍മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം...

പലയിടങ്ങളിലും കാലവർഷം ശക്തമായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ കുരുമ്പൻമൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി എന്ന സംശയമാണ് നാട്ടുകാർ പുറത്ത് വിടുന്നത്..
പടിവാതില്‍ക്കല്‍ തോട്ടിലൂടെ വെള്ളം പെട്ടെന്ന് കുത്തിയൊലിച്ചെത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞ് ഒഴുകി. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പനംകുടുന്ത തോട്ടില്‍ ചേരുന്ന പടിവാതില്‍ക്കല്‍ തോട്ടിലൂടെയാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. വേഗത്തില്‍ തോട് നിറഞ്ഞുകവിഞ്ഞു.
വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കുരുമ്പന്‍മൂഴി കോസ്‌വേ വീണ്ടും വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. മുക്കാല്‍ മണിക്കൂറോളം ഉണ്ടായ ശക്തമായ ഒഴുക്ക് പിന്നീട് കുറഞ്ഞുതുടങ്ങിയത് ആശ്വാസമായി.
https://www.facebook.com/Malayalivartha
























