Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'സ്വന്തമായി കുടുംബമുള്ള മക്കളുടെ ജീവിതം നരകതുല്യമാക്കുന്നത്തിൽ ഇവരും ഇവരുടെ ഈഗോയും ദിനംപ്രതി മത്സരത്തിലാവും. സ്വന്തം മക്കളും മരുമക്കളും തങ്ങളുടെ വരുതിയിലാക്കാൻ എന്ത് ചീഞ്ഞ നാടകങ്ങൾക്കും ഇവർ തയ്യാറാവും. പലപ്പോഴും ഇത്തരം നാടകങ്ങളിൽ ഇവരാദ്യം കുടഞ്ഞിടുക മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കണക്കാണ്...' അഞ്ജലി ചന്ദ്രൻ എഴുതിയ കുറിപ്പ് വൈറലാകുകയാണ്..

27 OCTOBER 2021 02:53 PM IST
മലയാളി വാര്‍ത്ത

പക്വത എത്തിയാലും മക്കളുടെ ജീവിതങ്ങളിൽ അനാവശ്യമായി ഇടപെട്ട് അവരുടെ ജീവിതം നരകതുല്യമാക്കുന്ന ചില കാരണവൻമാരുണ്ട്. സ്നേഹത്തിൽ പൊതിയുന്ന അത്തരം ഇടപെടലുകളെ പലരും സൗകര്യപൂർവം മറക്കാറുമുണ്ട്. എന്നാൽ കുടുംബ ബന്ധങ്ങളിൽ ഇത്തരം അധികാര മനോഭാവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് അഞ്ജലി ചന്ദ്രൻ എന്ന യുവതി.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എത്ര വലുതായാലും അവർ ഞങ്ങൾക്ക് കുഞ്ഞുങ്ങളല്ലേ !

#domesticviolenceawareness Part 11

നിങ്ങളിൽ ചിലർക്കെങ്കിലും ഞാനിനി പറയാൻ പോവുന്ന ആളുകളെ പരിചയമുണ്ടാവും. തങ്ങളുടെ ചെറുപ്പകാലത്ത് സ്വന്തമായി അധ്വാനിച്ച് സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കിയവരാവും ഇവരൊക്കെ . നാട്ടിലും ബന്ധുജനങ്ങൾക്കിടയിലും ഇവരുടെ അന്നത്തെ നേട്ടങ്ങൾ വഴി സ്വന്തമായ ഒരിപ്പിടം ഇവർ നേടിയെടുത്തിട്ടുമുണ്ടാവും. തങ്ങളുടെ കാലഘട്ടത്തിനും മുന്നിലേയ്ക്ക് സഞ്ചരിച്ച ലോകത്തെ പലപ്പോഴും ഇവർ കാണാൻ ശ്രമിക്കില്ല. കാലം മാറിയെന്നും കാഴ്ചപ്പാടുകൾ മാറിയെന്നും സമ്മതിക്കാത്ത പലരും സ്വന്തം കുടുംബങ്ങളിൽ ഇവർ കാരണം ഉണ്ടാവുന്ന toxicity കണക്കിലെടുക്കുന്നേയില്ല എന്നതാണ് സത്യം.

തങ്ങളുടെ വാർധക്യത്തിലും മക്കൾക്ക് മധ്യവയസ്സായെന്നും സ്വന്തമായ തീരുമാനങ്ങൾ അവർക്ക് എടുക്കാൻ പറ്റുമെന്നുമുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളില്ല ഇത്തരക്കാർ. സ്വന്തമായി കുടുംബമുള്ള മക്കളുടെ ജീവിതം നരകതുല്യമാക്കുന്നത്തിൽ ഇവരും ഇവരുടെ ഈഗോയും ദിനംപ്രതി മത്സരത്തിലാവും.

40-50 വയസായ മക്കളെയും, മരുമക്കളെയും, പേരക്കുട്ടികളെയും നിരന്തരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന, അതാണ് സ്നേഹം എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന അവരുടെ മനസിനെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ടോക്സിക് സെറ്റപ്പാണ് ഇത്തരം കുടുംബങ്ങൾ ഉണ്ടാക്കുന്നത്. സ്വന്തം മക്കളും മരുമക്കളും തങ്ങളുടെ വരുതിയിലാക്കാൻ എന്ത് ചീഞ്ഞ നാടകങ്ങൾക്കും ഇവർ തയ്യാറാവും. പലപ്പോഴും ഇത്തരം നാടകങ്ങളിൽ ഇവരാദ്യം കുടഞ്ഞിടുക മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കണക്കാണ്. നിങ്ങളുടെ തീരുമാനപ്രകാരം ഈ ഭൂമിയിൽ പിറന്നുവീണവരാണ് നിങ്ങളുടെ മക്കൾ എന്ന ബോധം നിങ്ങൾക്ക് ആദ്യമുണ്ടാവേണ്ടതാണ്. നിങ്ങളുടെ മക്കളായി ഈ ഭൂമിയിൽ ജനിച്ചു പോയി എന്നതുകൊണ്ട് നിങ്ങളുടെ മരണം വരെ നിങ്ങൾ കീ കൊടുക്കുന്നതിനനുസരിച്ച് ചലിക്കേണ്ടവരല്ല നിങ്ങളുടെ കുട്ടികൾ. ഇന്ത്യൻ സാമൂഹിക സ്ഥിതി അനുസരിച്ച് പലപ്പോഴും ആൺമക്കളും അവരുടെ പങ്കാളികളും ഇത്തരം ഇമോഷണൽ ടോർച്ചറിന് വിധേയരാവാറുണ്ട്.

ഇന്നലെ കേറി വന്ന ഭാര്യ പറയുന്നതാണ് നിനക്കിപ്പോൾ വലുത് പെറ്റ് പോറ്റിയ ഞങ്ങൾ പറയുന്നതല്ല" എന്ന ഇമോഷണൽ കാർഡ് ഇറക്കി മക്കളുടെ സമാധാനം കുളം കലക്കാൻ ഇവരെക്കഴിഞ്ഞേ ആളുകളുണ്ടാവൂ. ചുരുക്കി പറഞ്ഞാൽ പെൺകുട്ടി സ്വന്തം വീട്ടിൽ എന്നു പോവണം , എത്ര ദിവസം നിൽക്കണം എന്നത് വീട്ടിലെ തലമുതിർന്നവർ തീരുമാനിക്കും. പ്രായമായവരല്ലേ കുറച്ചു കഴിയുമ്പോൾ ശരിയാവും എന്ന ആശ്വാസ വാക്കുമായി എത്തുന്ന ഭർത്താക്കൻമാർ ഒരിക്കൽ പോലും ഒരെതിർപ്പും കാണിക്കാത്ത സ്വന്തം വീട്ടിലെ അടിമയാണ് താനെന്നത് സ്വയം മനസ്സിലാക്കാത്ത വലിയ സത്യമായി നിലനിൽക്കും. സ്വന്തം കുടുംബവും മാതാപിതാക്കളും അടങ്ങിയ ജീവിതത്തിന്റെ ബാലൻസ് തെറ്റാതിരിക്കാൻ സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ജീവിതത്തിന്റെ യൗവനം നഷ്ടപ്പെട്ടു പോവുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. രക്ഷിതാക്കളാണെങ്കിലും നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ശരിയല്ല എന്ന് ഉറക്കെ പറയാനുള്ള ധൈര്യം കുട്ടിക്കാലത്തേ കിട്ടാത്ത , ടോക്സിക് പാരന്റിംഗിന് വിധേയരായ ഇവരുടെ സ്വഭാവം കാരണം ഇവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന പെൺകുട്ടിയും മക്കളും ഗാർഹികപീഡനം അനുഭവിച്ചു കൊണ്ടേയിരിക്കും.

ഇനി ഒന്നിലധികം മക്കളുള്ള മാതാപിതാക്കളിൽ ഒരാളെങ്കിലും ഈ തെറ്റ് തിരിച്ചറിഞ്ഞ് മാറാൻ ശ്രമിച്ചാൽ വീടും വീട്ടുകാരും ബന്ധുക്കളുമടങ്ങുന്ന വലിയ സമൂഹത്തിൽ തങ്ങൾ മാന്യരും അപ്പുറത്തുള്ളവരുടെ പ്രശ്നം കൊണ്ട് മാത്രമാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും പ്രത്യേക മിടുക്ക് കാണിച്ച് വരുത്തിക്കൂട്ടും. വ്യക്തിത്വമുള്ള മക്കളുണ്ടാവുന്നതിൽ അഭിമാനിക്കുന്നതിനു പകരം മോനിപ്പോഴും ഞങ്ങൾ പറയുന്നതിന്റെ അപ്പുറമില്ല എന്ന ഗീർവാണം എല്ലാ ചടങ്ങുകളിലും വിളിച്ച് പറഞ്ഞു നടക്കും. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാത്രം വളരുന്ന മക്കളെ പ്രിയപ്പെട്ടവരായി ചേർത്തുപിടിച്ചും അല്ലാത്തവരെ മറ്റുള്ളവർക്ക് മുന്നിൽ കുറ്റക്കാരാക്കിയും മാതാപിതാക്കൾ അല്ലെങ്കിൽ പ്രായമായവർ എന്ന ക്രെഡിറ്റിൽ സമൂഹത്തിൽ മാന്യരായി ജീവിക്കുന്ന ഒരുപാടു പേരുണ്ട്.

 

സ്വന്തം അച്ഛൻ അമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നത് വ്യക്തമായി മനസ്സിലായി വരുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് വഴി ആ കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിന്റെ മേലെ കൂടി അധികാരം സ്ഥാപിക്കപ്പെടുകയാണ്. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പോലെ നിങ്ങളുടെ കുട്ടികളെയും കഴിവില്ലാത്തവരാക്കുകയാണ് എന്നത് തിരിച്ചറിഞ്ഞാലും അടിമയ്ക്ക് ഉടമയോടുള്ള വിധേയത്വം മാതാപിതാക്കളോട് പുലർത്തി ജീവിതം ജീവിച്ചു തീർക്കും ഇക്കൂട്ടർ.

 

പരിഷ്കൃത, ആധുനിക സമൂഹങ്ങൾ എല്ലാം പ്രായപൂർത്തിയായ സ്ത്രീ പുരുഷൻമാരെ അവരുടെ പാട്ടിന് ജീവിതം അനുഭവിക്കാനും, പൊരുതിനേടാനും വെറുതെ വിടുന്നു. പാശ്ചാത്യ സമൂഹത്തിനെ അപേക്ഷിച്ച് ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള അത്ലറ്റുകളുടെയും , ശാസ്ത്രൻജമാരുടെയും, കലാകാരൻമാരുടെയും , സാഹസികതയിൽ ഏർപ്പെടുന്നവരുടെയും ഉള്ള കുറവിന്റെ കാരണം മരിച്ചു പോവുന്നത് വരെ നിരന്തരം മക്കളുടെയും അവരുടെ കുടുംബത്തിനെയും മാനിപ്പുലേറ്റ് ചെയ്യാൻ അവസരം ഉള്ള നമ്മുടെ കുടുബ വ്യവസ്ഥിതിയിലേക്ക് നോക്കിയാൽ മതി.

അഞ്ജലി ചന്ദ്രൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (28 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (45 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (57 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends