Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു; കിംസിലെ ആ ഉന്നതനെ ചോദ്യം ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങൾ; വിവരങ്ങൾ സ്ഥിരീകരിക്കാതെ ഇഡി

27 OCTOBER 2021 03:22 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കിംസ് ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. എന്നാൽ രണ്ടാം ദിനമായ ഇന്നും റെയ്ഡ് തുടരുന്നു എന്ന വാർത്തകൾ പുറത്തുവരുന്നു. അതിനോടൊപ്പം തന്നെ ചോദ്യം ചെയ്യാൻ ഒരു ഉന്നതനെ കസ്റ്റഡിയിലെടുത്തു എന്ന അഭ്യൂഹങ്ങളും പുറത്തു വരികയാണ്.

തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കിംസ് ആശുപത്രി മാനേജ്‌മെന്റിലെ ഉന്നതനെ ചോദ്യം ചെയ്യാനായി ഇഡി കസ്റ്റഡിയിൽ എടുത്തുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് . ആദ്യ ദിവസത്തെ റെയ്ഡിൽ നിരവധി ശരിയില്ലായ്മ കണ്ടെത്തിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് വീണ്ടുമവർ എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാൽ ഇഡി ഇക്കാര്യം ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല . ആരോപണങ്ങൾ ആശുപത്രി ഗ്രൂപ്പും നിഷേധിക്കുകയുണ്ടായി . രണ്ടാം ദിവസവും ഇഡി എത്തിയത് രേഖകൾ പരിശോധിക്കാൻ മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അധികൃതർ. ഇഡിയുടെ റെയ്ഡ് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണെന്നാണ് പുറത്ത് വരുന്ന വിവരം. അതീവ രഹസ്യമായാണ് റെയ്ഡും വിവര ശേഖരണവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് . ആശുപത്രി പ്രവർത്തനങ്ങളെ ഇതൊന്നും തടസ്സെടുത്തുന്നില്ലെന്നതാണ് ലഭ്യമാകുന്ന സൂചനകൾ .

അറസ്റ്റും കസ്റ്റഡിയിൽ എടുക്കലും ഇവർ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് . കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിലായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത് . ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ രണ്ടു ദിവസമായി റെയ്ഡ് നടക്കുന്നത് . ഇത് കൂടാതെ കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുവാനാണ് എൻഫോഴ്‌സിമെന്റിന്റെ നീക്കം.

കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയിരിക്കുന്നത് .

കിംസ് തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി . ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു . എയർ ട്രാവൽ എന്റർപ്രൈസസ് ഉടമ ഇഎം നജീബിന്റെ നേതൃത്വത്തിലാണ് കിംസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധമുള്ള വ്യവസായിയാണ് നജീബ്.

കോട്ടയം കിംസ് ആശുപത്രിയിലെ 55 കോടിയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. 20 കോടിയുടെ വ്യാജപ്രമാണം നൽകി എന്ന ആരോപണവും കിംസ് മാനേജ്മെന്റ് നേരിടുന്ന സാഹചര്യമാണുള്ളത് . 55 കോടിയുടെ വായ്പ മാത്രമല്ല കോട്ടയം കിംസിൽ 120 കോടി നിക്ഷേപിച്ചു എന്നും മാനേജ്മെന്റ് ഉന്നയിക്കുന്നുണ്ട് .എന്നാൽ ഈ തുക നിക്ഷേപിച്ചിട്ടില്ല എന്നാണ് പരാതിക്കാരനായ പ്രവാസി വ്യവസായി ജൂബി ദേവസ്യ പറയുന്നത് .


കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ നേരത്തെ ലഭിച്ച ജാമ്യത്തിലാണ് കിംസ് മേധാവികൾ ഇപ്പോൾ ഉള്ളത് . ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. ഇ.എം.നജീബും കൂട്ടരുമാണ് എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (25 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (42 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (54 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (59 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends