ആലപ്പുഴ മെഡിക്കല്‍ കോളജിലെ നഴ്സിനെ സ്കൂട്ടര്‍ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; യുവതിക്കുനേരെ ആക്രമണം നടന്നത് ഞായറാഴ്ച രാത്രിയോടെ; സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളജിലെ നഴ്സിനുനേരെ ആക്രമണം. കേളമംഗലം സ്വദേശി ശാന്തിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ശാന്തി സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ സ്കൂട്ടര്‍ ഇടിപ്പിച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച രാത്രി എട്ടരയോടെ ഡ്യൂട്ടി കഴിഞ്ഞുമടങ്ങുന്നതിനിടെ നെടുമ്ബ്രക്കാടുവച്ചായിരുന്നു ആക്രമണം. ശാന്തിയുടെ സ്കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു. റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ശാന്തി പറഞ്ഞു. ഡ്യൂട്ടിക്കു ശേഷം ചേര്‍ത്തലയില്‍ ബസിറങ്ങി അവിടെ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയാണ് പതിവ്. അക്രമി ബോധപൂര്‍വം സ്കൂട്ടര്‍ ഇടിപ്പിക്കുകയായിരുന്നെന്ന് ശാന്തി പറയുന്നു.
https://www.facebook.com/Malayalivartha
























