കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; ഇടിയേറ്റ് മുന്നില്‍ കുടുങ്ങിയ യുവാവിനെയും കൊണ്ട് കാർ സഞ്ചരിച്ചത് രണ്ട് കിലോമീറ്ററോളം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനോട് കാണിച്ചത് കൊടുംക്രൂരത. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിനാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ അപകടം സംഭവിച്ചത്. പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ ഉസ്‌മാന്‍ കാറിടിച്ച് മുഹമ്മദ് ഫാസിലെനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇടിയേറ്റ് കാറിനുമുന്നില്‍ കുടുങ്ങിയ ഫാസിലിനെയും കൊണ്ട് ഉസ്‌മാന്‍ രണ്ട് കിലോമീറ്ററോളം കാറോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബോണറ്റില്‍ ഇരിക്കുന്ന ഫാസിലിനെയും കൊണ്ട് പായുന്ന കാറാണ് ദൃശ്യങ്ങളിലുളളത്. ഉസ്‌മാനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഫാസിലില്‍ നിന്നും 75,000 രൂപയാണ് ഉസ്‌മാന്‍ കടം വാങ്ങിയിരുന്നത്. ഇത് തിരികെ നല്‍കണമെന്ന് പലപ്രാവശ്യം ഫാസില്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. കാറില്‍ വരികയായിരുന്ന ഉസ്‌മാനെ തടഞ്ഞുനിര്‍ത്തി പണം ചോദിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫാസിലിനെ കാറുകൊണ്ട് ഇടിച്ച് ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷന് സമീപം വരെ ഓടിച്ചുകൊണ്ടിട്ടു. ഫാസിലിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























