17 കാരി യൂട്യൂബ് നോക്കി സ്വയം പ്രസവമെടുത്തു, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസി പിടിയില്‍

മലപ്പുറം കോട്ടക്കലില്‍ അയല്‍വാസിയുടെ പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.യൂട്യൂബ് വീഡിയോ നോക്കി പരസഹായമില്ലാതെയാണ് ഈ പെണ്‍കുട്ടി വീട്ടില്‍ തന്നെ ഇത് കൈകാര്യം ചെയ്തതെന്നതും ഏറെ അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. മുറിയില്‍ നടന്ന പ്രസവം വീട്ടുകാരുപോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. പ്ലസ് ടു വിദ്യാർഥിനിയിണ് ഈ പെണ്‍കുട്ടി. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം ഇരുപതാം തീയതിയാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിക്കുന്നത് തുടര്‍ന്ന് 3 ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പോകുന്നത്. 24 തീയതിയാണ് സി.ഡബ്ലിയുസിക്ക് ഇത് സംബന്ധിച്ച പരാതി ലഭിക്കുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് പരിശേധന നടത്തുകയും പോലീസിനെ സമീപിക്കുകയുമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളൊക്കെ പുറത്തു വന്നിരിക്കുന്നത്.
യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ ഇത് സി.ഡബ്ലിയുസിയൊ,പോലീസോ വിശ്വാസത്തിലെടുത്തിട്ടില്ല. പ്രസവത്തിനായി പുറത്താരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നെല്ലാമാണ് പ്രധാനമായി സംശയിക്കുന്നത്. കുഞ്ഞും ഈ പെണ്‍കുട്ടിയും ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























