കുറിച്ചി പൊലീസുദ്യോഗസ്ഥൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് : മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എആർ ക്യാമ്പിലെ എ.എസ്.ഐ ആയിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ അതെ കുറിച്ചിയിലെ സ്വകാര്യ ലോഡ്ജിൽ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ മുറിയിൽ ഉള്ളവർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും . സംസ്കാരം പിന്നീട് .
ഭാര്യ - ശ്രീജ.
മക്കൾ - അഖില (വിദ്യാർത്ഥി , അമൃത ആയുർവേദ ആശുപത്രി) , അനുപമ (പ്ളസ് വൺ വിദ്യാർത്ഥി )
https://www.facebook.com/Malayalivartha
























