മലപ്പുറത്ത് റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം; സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരമെന്ന് സൂചന

മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തവക്കല്‍ എന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























