മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും!! മുന്നൊരുക്കങ്ങൾ ശക്തമാക്കി കേരളം, നിലവിലെ ജലനിരപ്പ് 137.75 അടി: സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് ഡാം തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.
ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.
നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും റോഷി പറഞ്ഞു.
https://www.facebook.com/Malayalivartha
























