കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകും; ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിക്ക് സ്റ്റാലിന്റെ കത്ത്

മുല്ലപ്പെരിയാര്‍ ജലനിരപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിണറായി വിജയന് കത്തയച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
ജലനിരപ്പ് നിരീക്ഷിച്ചു വരികയാണ്.
കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം തുടരുന്നുണ്ട്. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകും. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























