ആദിക്കാട്ടുകുളങ്ങരയില്‍ പുലി ഇറങ്ങിയെന്ന് പ്രചാരണം; ഭീതിയില്‍ നാട്ടുകാര്‍, പ്രദേശത്ത് കണ്ടെത്തിയ കാല്‍പാദത്തിന്റെ ചിത്രം പുലിയുടേതല്ല

ചാരുമൂട് ആദിക്കാട്ടുകുളങ്ങരി പുലിയിറങ്ങിയെന്ന് തെറ്റായ പ്രചാരണം. കഴിഞ്ഞദിവസം ഇവിടെ കണ്ടത് കാട്ടുപൂച്ചയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് ആദിക്കാട്ടുകുളങ്ങര കിഴക്കേ വിള ഹനീഫയുടെ വീടിനു സമീപം പുലിയെ കണ്ടതായാണ് സംശയം.ജീവിയെ കണ്ടതോടെ പുലിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. ഭീതിയിലായ വീട്ടുകാരും അയല്‍വാസികളും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഗ്രാമ പഞ്ചായത്ത് അംഗം ഐഷാബീവി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് റാന്നി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദ്രുത കര്‍മ്മ സേനസ്ഥലത്തെത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കാട്ടുപൂച്ചയാണെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു.തെരച്ചിലില്‍ ഒരു ജീവിയെയും കണ്ടെത്താനായില്ല. പുലിയെ കണ്ടെന്ന് പറയുന്ന വീടിന് സമീപത്തു നിന്നും പുലിയുടേതെന്ന് തോന്നുന്ന കാല്‍പ്പാടുകളും രോമങ്ങളും കണ്ടെത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പാദത്തിന്റെ ചിത്രം പുലിയുടേതല്ല കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























