സംസ്ഥാനത്ത് നോക്കുകൂലി തടയുന്നതിന് കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം... നോക്കു കൂലി ആവശ്യപ്പെട്ടാല്‍ തൊഴില്‍ കാര്‍ഡ് നഷ്ടമാകും

സംസ്ഥാനത്ത് നോക്കുകൂലി തടയുന്നതിന് കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.
നോക്കുകൂലിയുടെ പേരില്‍ തൃശൂരില്‍ 11 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കിയ ജില്ലാ ലേബര്‍ ഓഫീസറുടെ നടപടിയെ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഭിനന്ദിച്ചു.
ഈ നടപടി വ്യാപകമാക്കും.സംസ്ഥാന തലത്തില്‍ തൊഴില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ലേബര്‍ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗവും, ഉദ്യോഗസ്ഥരെയും യൂണിയന്‍ നേതാക്കളെയും ഉള്‍പ്പെടുത്തി ജില്ലാതല യോഗവും വിളിക്കും.ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് 1978 ഭേദഗതി പരിഗണിക്കും.
https://www.facebook.com/Malayalivartha
























