Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അഭിമാനം ഈ പരീക്ഷണം... ഇന്ത്യയുടെ ഭൂതല ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 വിജയകരമായി പരീക്ഷിച്ചത് ചൈനയ്ക്ക് വലിയ പ്രഹരമായി; 5,000 കി.മീ പ്രഹരശേഷിയുള്ള അഗ്‌നി 5 ചൈനയുടെ ഏത് ഉള്‍പ്രദേശത്തിലും കടന്നു ചെല്ലും; 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്

28 OCTOBER 2021 10:14 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ സൈനിക ശേഷിയില്‍ ഒട്ടും പിന്നോട്ടല്ല എന്ന് ചൈനയ്ക്ക് ബോധ്യമായി തുടങ്ങി. ഇന്ത്യയുടെ ഭൂതല ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്. ആലപ്പുഴ സ്വദേശി ടെസി തോമസിന്റെ നേതൃത്വത്തിലുള്ള ഡി.ആര്‍.ഡി.ഒ ശാസ്ത്രഞ്ജരാണ് മിസൈല്‍ വികസിപ്പിച്ചത്.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ആണ് അഗ്‌നി അഞ്ചിന്റേത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്.

 



അഗ്‌നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്‌നി 1 700 കി.മി, അഗ്‌നി 22000 കി.മീ, അഗ്‌നി 3അഗ്‌നി 4 2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

എത്ര ദുഷ്‌കരമാണെങ്കിലും 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യമായി തകര്‍ക്കും. 17 മീറ്റര്‍ നീളം, ആണവായുധങ്ങളും വഹിക്കും. പ്രധാന ലക്ഷ്യം ചൈന തന്നെയാണ്. ചൈനീസ് തലസ്ഥാനമായ ബീജിംഗിനും അപ്പുറമെത്തും എന്നതാണ് പ്രത്യേകത. റിംഗ് ലേസര്‍ ഗൈറോസ്‌കോപ് വഴിയുള്ള കൃത്യമായ ദിശനിര്‍ണയം സാധിക്കും. റോഡ് മാര്‍ഗം എവിടെയും എത്തിക്കാന്‍ സൗകര്യം.

 



വളരെ ഉയര്‍ന്ന ലക്ഷ്യങ്ങളെ കൃത്യമായി തന്നെ ആക്രമിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. അന്തര്‍വാഹിനി അധിഷ്ഠിത ആണവ മിസൈലുകള്‍ക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയാണ് അഗ്‌നി 5.വിശ്വസനീയമായ മിനിമം പ്രതിരോധം' എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് അഗ്‌നി 5 ഉപയോഗപ്പെടുത്തുക. 'ആദ്യം ഉപയോഗിക്കേണ്ടതില്ല' എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുക കൂടി ചെയ്യുന്നു. 2012ലാണ് അഗ്‌നി 5ന്റെ ആദ്യ പരീക്ഷണം നടത്തിയത്.

അതേസമയം ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈന അടുത്തിടെ പാസാക്കിയ അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണവും ചൂഷണവും സംബന്ധിച്ച പുതിയ നിയമത്തിലാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്.



ഏകപക്ഷീയമായ നീക്കം എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ ഏകപക്ഷീയമായി മാറ്റാന്‍ സാധിക്കുന്ന ഈ നിയമത്തിന്റെ മറവില്‍ അതിര്‍ത്തിയില്‍ ചൈന എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതിര്‍ത്തിയും അതിര്‍ത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിനും ഇവയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യംവെച്ചു കൊണ്ടുള്ളതാണ് ചൈന ശനിയാഴ്ച പാസാക്കിയ പുതിയ നിയമം. അതിര്‍ത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നല്‍കുന്നതുമാണ് നിയമമെന്ന് ചൈന പറയുന്നു.



അതിര്‍ത്തി പരിപാലനത്തിലും അതിര്‍ത്തി പ്രശ്‌നത്തിലും നിലവിലുള്ള ഉഭയകക്ഷി ക്രമീകരണങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends