നാളെ ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

നാളെ ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതേതുടര്‍ന്ന് ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം 28 മുതല്‍ 31 വരെ ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളില്‍ ശക്തമായ മഴ ലഭിക്കും. 29ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കര്‍ണാടകയുടെ തീരമേഖലകളിലും ദക്ഷിണ മേഖലയിലും ശക്തമായ മഴ ഒക്ടോബര്‍ 31 വരെയും റായലസീമയില്‍ 29, 30 തീയതികളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
"
https://www.facebook.com/Malayalivartha

























