Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലായ റ്റി.ആർ. രഘുനന്ദന് എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി; അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു. അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു; ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

28 OCTOBER 2021 02:19 PM IST
മലയാളി വാര്‍ത്ത

ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലായ റ്റി.ആർ. രഘുനന്ദന് എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി. അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു. അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു. ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക് .

റ്റി.ആർ. രഘുനന്ദൻ ജനിച്ചത് പാലക്കാടാണ്. പഠിച്ചത് എറണാകുളം മഹാരാജാസിലും. അച്ഛൻ 1960-കളിൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. മൂന്നു മൂത്ത സഹോദരിമാരും ഐഎഎസുകാരായി. വക്കീലാകാൻ പോയ രഘുനന്ദനും അവസാനം ഐഎഎസ് വിജയിച്ച് കർണ്ണാടക കേഡറിലുമായി. എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി. അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു.

അദ്ദേഹത്തിന്റെ ഈ വൈദഗ്ധ്യം കണ്ടറിഞ്ഞ് മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു. ഇത്തരമൊരു ക്ഷണം ഒരു അപൂർവ്വ ബഹുമതിയാണ്. ഡൽഹിയിലെ ജോയിന്റ് സെക്രട്ടറിയെന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തി.

നാലു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളായി പറയാനുള്ളത്. ഒന്ന്) കർണ്ണാകടത്തിൽ വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കുന്നതിന് നിയമം തയ്യാറാക്കി. രണ്ട്) ജില്ലാ പദ്ധതിയുടെ ഗൈഡ് ലൈൻസ് പ്ലാനിംഗ് കമ്മീഷനെക്കൊണ്ട് അംഗീകരിപ്പിച്ചു. മൂന്ന്) ജനകീയാസൂത്രണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പങ്കാളിത്ത ആസൂത്രണത്തിനുള്ള ഗൈഡ് ലൈനുകൾ തയ്യാറാക്കി. നാല്) ബാക്ക് വേഡ് റീജിയൺ ഗ്രാന്റ് ഫണ്ട് എന്ന സ്കമീനും രൂപം നൽകി.

അക്കാലത്ത് ഇതു മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഫിനാൻസ് കമ്മീഷനു പുറമേ നേരിട്ടു കിട്ടിക്കൊണ്ടിരുന്ന ഏക ഫണ്ട്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തിൽ വലിയ താൽപ്പര്യമെടുത്തു. ഇഎംഎസ് പാർപ്പിട പദ്ധതിക്ക് വാണീജ്യബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ അടുത്തുപോലും ശുപാർശ ചെയ്തു. എന്നാൽ റിസർവ്വ് ബാങ്ക് അത് അനുവദിച്ചില്ല. അവസാനം ഹഡ്കോയിൽ നിന്നാണു വായ്പ തരപ്പെടുത്തിയത്.

രഘുനന്ദൻ ഇപ്പോൾ ഐഎഎസിൽ നിന്നും രാജിവച്ച് അധികാരവികേന്ദ്രീകരണ രംഗത്ത് ഒരു കൺസൾട്ടന്റായിട്ടാണു പ്രവർത്തിക്കുന്നത്. കൺസൾട്ടന്റ് എന്ന നിലയിൽ മണിശങ്കർ അയ്യർ അധ്യക്ഷനായി ഭരണഘടനാ ഭേദഗതികളുടെ ഇരുപതാം വാർഷികത്തിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ രഘുനന്ദൻ പ്രധാന പങ്കുവഹിക്കുകയുണ്ടായി.

ഈ കാലത്ത് അദ്ദേഹവുമായി അടുത്ത് ഇടപഴകുന്നതിനും ഒരുമിച്ചു പ്രവർത്തിക്കുന്നതിനും കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ വലിയ അഭ്യുദയകാംഷിയായിരുന്നപ്പോൾപ്പോലും അദ്ദേഹം ഒരു നല്ല വിമർശകനായിരുന്നു. പദ്ധതി തയ്യാറാക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പരമാവധി കുറയ്ക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവാദം.

സമീപകാലത്ത് ശ്രീമതി. യാമിനി അയ്യരുമായി ചേർന്ന് കേരളത്തിന്റെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസത്തെക്കുറിച്ച് വിശദമായ ഒരു പഠനം പൂർത്തീകരിച്ചിട്ടുണ്ട്. താമസിയാതെ അതു പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു. #ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends