കോട്ടയത്ത് ഉരുൾപൊട്ടൽ; എയ്ഞ്ചല്‍വാലിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി; മലവെള്ളപ്പാച്ചിലില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും ഒലിച്ചുപോയി; മേഖലയില്‍ ഗതാഗതം സ്തംഭിച്ചു

എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. എഴുകുമണ്ണ് വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് സൂചന.
എയ്ഞ്ചല്‍വാലി ജംഗ്ഷന്, പള്ളിപ്പടി, വളയത്ത് പടി മേഖലകളിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്. കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. മലവെള്ളപ്പാച്ചിലില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചുപോയി.മേഖലയില്‍ കല്ലും മണ്ണും വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. എന്‍ഡിആര്‍ഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























