മദ്യപിച്ച് വാക്കു തര്‍ക്കം; വീട്ടില്‍ കയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചയാളെ പിടികൂടി

വീട്ടില്‍കയറി കമ്പി കൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി. മുണ്ടിണിനട എം.എന്‍ നഗര്‍ ലക്ഷം വീട് കോളനിയില്‍ പ്രദീപാണ് (32) പൊലീസ് പിടിയിലായത്.
വെള്ളറട മണ്ണൂര്‍ കര വില്ലേജില്‍ കോട്ടുര്‍ മുണ്ടണിനട വിഷ്ണുവിനെയാണ് വീട്ടില്‍ കയറി കമ്ബി കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്. മദ്യപിച്ച് ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തിന് കാരണം.
https://www.facebook.com/Malayalivartha
























