മന്ത്രിമാരും എംഎല്‍എമാരും ഉൾപ്പെട്ട രാഷ്ട്രീയപ്രവർത്തകർക്കിടയിലെ 925 കേസുകള്‍ പിൻവലിച്ചു; ഏറ്റവും കൂടുതൽ പിൻവലിച്ചത് ശിവന്‍കുട്ടിയുടേത്: മുഖ്യമന്ത്രി

മന്ത്രിമാരും എംഎല്‍എമാരും ഉൾപ്പെട്ട രാഷ്ട്രീയപ്രവർത്തകർക്കിടയിലെ 925 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ 2016 മുതൽ ഇതുവരെ ഏകദേശം 150-ഓളം കേസുകളാണുള്ളത്. ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് അനുമതി ആയിരിക്കുന്നത്.
മന്ത്രിമാരില്‍, വി.ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചിരിക്കുന്നത്. ശിവന്‍കുട്ടിക്കെതിരായ 13 കേസുകള്‍ പിന്‍വലിച്ചു. തൊട്ടുപിന്നില്‍ ആര്‍.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.
നിലവിലെ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളുമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha
























