നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ദിലീപിനെ കാണാനെത്തിയ ഇയാള്‍ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച് പോയതും. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha
























