കള്ളപ്പണം വെളുപ്പിക്കല്‍ ലഹരി ഇടപാട് കേസ്... ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി നാളെ പുറത്തിറങ്ങും; കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്

കള്ളപ്പണം വെളുപ്പിക്കല്‍ ലഹരി ഇടപാട് കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി നാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങും. സഹോദരന്‍ ബിനോയി കോടിയേരിയാണ് ഇക്കാര്യം പറഞ്ഞത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വളരെ അധികം സന്തോഷമുണ്ടെന്നും ബിനോയി പ്രതികരിച്ചു. ജയില്‍ മോചനത്തിന് വേണ്ടി സഹകരിച്ച് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. നാളെ വൈകുന്നേരത്തിനുള്ളില്‍ ബിനീഷിന് ഇറങ്ങാന്‍ സാധിക്കും. ഇതിനായിട്ടുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനീഷ് നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പ്രതികരിച്ചു. അന്വേഷണസംഘത്തിന് ബിനീഷിന്റെ മേല്‍ ഒരു കുറ്റവും ചുമത്താന്‍ സാധിക്കില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യയുമായി ബന്ധപ്പെട്ട വിധി പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. എന്തൊക്കെ ഉപാധികളാണെന്ന് വ്യക്തമല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























