രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി... ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി കോടതിയില്‍ എത്തിച്ച യുവതിയെ വേണ്ടെന്നു കാമുകനും ഭര്‍ത്താവും

രണ്ട് മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നാണ് ഹൊസ്ദുര്‍ഗ് സ്വദേശിയായ യുവതിയെ കാമുകനൊപ്പം പൊലീസ് അറസ്‌റ് ചെയ്തത്. അഞ്ജു ചാര്‍ളി, കാമുകന്‍ അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഒക്ടോബര്‍ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ അഞ്ജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. യുവതിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തിയിരുന്ന മാതാവിനൊപ്പം യുവതി സ്വന്തം വീട്ടിലേക്ക് പോയി.
https://www.facebook.com/Malayalivartha

























