ഒടുവില്‍ മാവുങ്കല്‍ കേസില്‍ പോലീസിന് പ്രതിയെ കിട്ടി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നല്‍കിയെന്ന പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി....മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതായും മോന്‍സനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍

ഒടുവില്‍ ലോകനാഥ് ബഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വഴിതെറ്റിച്ച പ്രതിയെ സംസ്ഥാന പോലീസ് പിടികൂടി: ഐ- ജി. ലക്ഷ്മണ്‍ ! കാരണം അദ്ദേഹം മലയാളിയല്ല. കേരളത്തില്‍ ബന്ധങ്ങളുമില്ല.
മോന്‍സന്‍ മാവുങ്കലിനെ ഐ.ജി. ഗോകുലത്ത് ലക്ഷ്മണ്‍ ഒഴിച്ച് മറ്റാരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. സംസ്ഥാന പോലീസ് മേധാവിയാണ് ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഐ.ജി.ലക്ഷ്മണക്കെതിരെ ആര് നടപടിയെടുക്കുമെന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രസക്തമായ ചോദ്യം. ആരു നടപടിയെടുക്കണമെന്ന് പോലീസ് പറഞ്ഞതുമില്ല.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നല്‍കിയെന്ന പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതായും മോന്‍സനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നല്‍കി. ലോക്‌നാഥ് ബഹ്‌റ പുരാവസ്തുക്കള്‍ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നല്‍കിയതെന്നും ഈ സമയത്ത് മോണ്‍സന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയത്തിലെത്തിയത് മോന്‍സന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദര്‍ശനത്തിന് ശേഷം മോന്‍സനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നതായും ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ മോന്‍സന്‍ മാവുങ്കിലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നല്‍കിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ലോക്‌നാഥ് ബഹ്‌റയ്ക്ക് ഒപ്പം മ്യൂസിയം സന്ദര്‍ശിച്ച എഡിജിപി മനോജ് എബ്രഹാമില്‍ നിന്നും വിവരങ്ങള്‍ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഗോകുലത്ത് ലക്ഷ്മണ്‍ ആന്ധ സ്വദേശിയാണ്.ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയില്‍ അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പരിഗണിച്ചിരുന്നു.എന്നാല്‍ മന്ത്രിയായില്ല. ലക്ഷ്മണ്‍ തന്നെ അത് വേണ്ടെന്ന് വച്ചുവെന്നാണ് വിവരം. അദ്ദേഹത്തിന് ആന്ധ്രയില്‍ വന്‍ ബന്ധങ്ങളുള്ളയാളാണ് . എന്നാല്‍ കേരളത്തില്‍ ആവശ്യാനുസരണം ബന്ധങ്ങളില്ല. ഇതാണ് അദ്ദേഹത്തിന് വിനയായത്.
ബഹ്‌റയുടെ പേരിലുള്ള കുഴപ്പം അങ്ങനെ തീര്‍ന്നു എന്നാണ് പോലീസ് പറയുന്നത്. മാവുങ്കലു മായി ബന്ധപ്പെട്ട എല്ലാ കേസിലും പ്രതിയാക്കാന്‍ പറ്റിയയാളാണ് ഗോകുലത്ത് ലക്ഷ്മണ്‍. യാതൊരു രാഷ്ട്രീയ പിന്തണയും അദ്ദേഹത്തിനില്ല. ജോലി പോകാതിരുന്നാല്‍ ഭാഗ്യെേെമന്ന പറയേണ്ടൂ.
"
https://www.facebook.com/Malayalivartha

























