ബിനീഷ് കോടിയേരിക്കു ജാമ്യം കിട്ടിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്തുന്നു? കേന്ദ്ര നേതൃത്വവുമായി ആലോചിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം ;അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം നിർണ്ണായകം

ബിനീഷ് കോടിയേരിക്കു ജാമ്യം കിട്ടിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.
മടങ്ങിയെത്തിയാൽ അത് അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കാനാണ് സാധ്യത . അതിനു മുന്നേ സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. അർബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നൽകിയതും.
എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നതെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.
ആക്ടിങ് സെക്രട്ടറിയുടെ കീഴിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലും മാറ്റം സിപിഎം ആഗ്രഹിക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി നൽകിയാണ് ബിനീഷിന് ജാമ്യം നൽകിയത് . വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങള്‍ക്കും ഇ ഡി ശ്രമിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്‍റെ വാദം ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു .
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്നും ബിനീഷ് പറഞ്ഞിരുന്നു . കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























