Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ആഞ്ഞടിക്കാനൊരുങ്ങുന്നു... ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യം കിട്ടി ബിനീഷ് കോടിയേരി വീട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും നടക്കുന്ന ഓര്‍മ്മകള്‍; മകന്‍ കാരണം പദവി പോയ കോടിയേരി ശക്തനായി തിരിച്ചെത്തും; താന്‍ കാരണം ഉണ്ടായ മാനക്കേട് തീര്‍ക്കാന്‍ ബിനീഷ്; പൊട്ടിക്കരഞ്ഞ് വിനോദിനി; തന്ത്രം മെനഞ്ഞ് ഇഡി

01 NOVEMBER 2021 10:02 AM IST
മലയാളി വാര്‍ത്ത

ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യം കിട്ടി ബിനീഷ് കോടിയേരി വീട്ടിലെത്തിയപ്പോള്‍ നടുക്കുന്ന ഓര്‍മ്മകളാണ് ബാക്കിയായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് മരുതംകുഴിയിലെ ഈ വീടും പരിസരവും വലിയ വിവാദത്തിലായിരുന്നു. ഈ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബിനീഷിന്റെ ഭാര്യയും അമ്മായിയമ്മയും ഇഡിയെ വെട്ടിലാക്കിയതും കണ്ടതാണ്. അതേ വീട്ടില്‍ തന്നെ ഒരു വര്‍ഷത്തിന് ശേഷം സന്തോഷം അലയടിച്ചു.

ബിനീഷിനെ പിതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ആശ്വാസത്തോടെ ആശ്ലേഷിച്ചു, മാതാവ് വിനോദിനി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ടോടെ മോചിതനായ ബിനീഷ് ഇന്നലെ രാവിലെ 10.30നാണ് തലസ്ഥാനത്ത് എത്തിയത്. സഹോദരന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ പുഷ്പഹാരങ്ങള്‍ അണിയിച്ചാണ് സ്വീകരിച്ചത്.

 



മരുതംകുഴിയിലെ വീട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കാത്തിരിക്കുകയായിരുന്നു. പതിനൊന്നോടെ ചുവന്ന ഇന്നോവ കാറില്‍ ബീനിഷ് എത്തി. കുശലാന്വേഷണങ്ങള്‍ക്കുശേഷം വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ലഹരി മരുന്ന് കേസിലെ കള്ളപ്പണ ബിനാമി ഇടപാടില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ബിനിഷ് ജയില്‍ മോചിതനായത്.


'ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്'തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം കൃത്യമായി പറയുമെന്നും വിമാനത്താവളത്തില്‍വച്ച് ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണിത്. സത്യത്തെ കള്ളമാക്കാന്‍ പറ്റും. പക്ഷേ, കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേര്‍ന്നു നില്ക്കും. നീതി പുലര്‍ത്തുകയും ചെയ്യും. ഇപ്പോള്‍ നന്ദി പറയാനുള്ളത് കോടതിയോടാണ്. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും ബിനീഷ് പറഞ്ഞു.

 



ഒരു കൊല്ലത്തിന് ശേഷം മകനെ കണ്ടതിന്റെ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. 'കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല. ജാമ്യം ലഭിച്ചതില്‍ സന്തോഷം'കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളോടും കോടിയേരി പ്രതികരിച്ചു.

 



സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ധൃതിപിടിക്കേണ്ട വിഷയമല്ല ഇതെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പ്രതികരിച്ചു.
ചികിത്സയ്ക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ കള്ളപ്പണക്കേസില്‍ മകന്‍ ബംഗളൂരുവില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബിനീഷിന്റെ മോചനം കുടുംബത്തിന് വല്ലാത്ത ആശ്വാസമാണ് നല്‍കിയത്. ബിനീഷ് ജയിലിലായത് കാരണം വലിയ നഷ്ടമാണ് ഉണ്ടായത്. കോടിയേരി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് സൂചന. ബിനീഷ് കോടിയേരിയാകട്ടെ പത്രസമ്മേളനം നടത്തി ഇഡിയെ പ്രതിരോധത്തിലാക്കും. ഇഡിയും നാര്‍ക്കോട്ടിക് സെല്ലും ബിനീഷിനെ ജാമ്യം റദ്ദാക്കാനുള്ള ശ്രമത്തിലുമാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 minute ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (9 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (43 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (57 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends