Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കണ്ണീരോടെ സുഹൃത്തുക്കള്‍... മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ മരണത്തില്‍ ഞെട്ടി മലയാളികള്‍; മിസ് സൗത്ത് ഇന്ത്യയും മിസ് കേരളയും സ്വന്തമാക്കിയ അന്‍സിയുടെ വാക്കുകള്‍ ഇപ്പോഴും അലയടിക്കുന്നു

01 NOVEMBER 2021 10:35 AM IST
മലയാളി വാര്‍ത്ത

മിസ് സൗത്ത് ഇന്ത്യ 2021, മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍പെടുകയായിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.

 



കേരളത്തിന്റെ സൗന്ദര്യറാണിയായി തിരുവനന്തപുരംകാരി അന്‍സി കബീര്‍ മാറി എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. ശരീരം പ്രദര്‍ശിപ്പിക്കാതെ ഒരാള്‍ക്കു ഫാഷനബിള്‍ ആകാമോ? മിസ് കേരള കിരീടം ചൂടിയ അന്‍സി കബീറിനോടു ചോദിച്ചപ്പോള്‍ ആകാം എന്ന് സംശയമില്ലാതെ ഉത്തരം പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സൗന്ദര്യമല്‍സരത്തില്‍ വിജയി ആകാമെന്നും കൂട്ടിച്ചേര്‍ത്തു. വീട്ടുകാരുടെ മാത്രം പിന്തുണയില്‍ സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്ത് മിസ്‌കേരള പട്ടം ചൂടിയതാണ് അന്‍സിയുടെ ചരിത്രം. അന്‍സി അന്ന് നല്‍കിയ ഇന്റര്‍വ്യൂ ഇപ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്.

ഒരാള്‍ക്ക് ഫുള്‍സ്ലീവ് ധരിച്ചും അല്ലാതെയും ഫാഷനബിള്‍ ആകാം. കാരണം എന്തുവേണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. അല്ലെങ്കിലും പുറമേ കാണുന്നതല്ല, ആളുകളോടുള്ള പെരുമാറ്റമാണ് സൗന്ദര്യം. നമ്മളുടെ സമീപനം, പ്രകടമാകുന്ന സവിശേഷതകള്‍, സംസാരിക്കുമ്പോള്‍ ഉള്ള വൈബ് പോലും സൗന്ദര്യം തീരുമാനിക്കുന്ന ഘടകമാണ്.

 



'എന്നെക്കാള്‍ സുന്ദരിമാരായിരുന്നു കൂടെ മല്‍സരിച്ച 21 പേരും, എല്ലാവരും ഓരോ പടി മുന്നില്‍ നില്‍ക്കുന്നവര്‍. റാംപില്‍ നില്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ മറുപടികള്‍ നല്‍കിയതാണ് എന്നെ വിജയിയാക്കിയത് എന്നാണ് വിശ്വസിക്കുന്നത്. നേരത്തെ മൂന്ന് സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ആത്മവിശ്വാസമായിരുന്നു ഇത്തവണ മല്‍സരത്തിനെത്തിയപ്പോള്‍. ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കാനായി. ഗ്രൂമിങ്ങിനെത്തുമ്പോള്‍ ഉണ്ടായിരുന്ന അന്‍സി ആയിരുന്നില്ല മല്‍സരത്തിന് റാംപിലെത്തുമ്പോള്‍. മികച്ച പരിശീലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചത്. അത്രയേറെ ആത്മവിശ്വാസം വര്‍ധിച്ചിരുന്നു. ടോപ് 5ല്‍ എങ്കിലും എത്തുമെന്ന് ഉറപ്പിച്ചിരുന്നു.

മിസ് കേരള മല്‍സരത്തില്‍ പങ്കെടുക്കുന്നത് ആരോടും പറഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കള്‍ക്കും വീട്ടിലുള്ളവര്‍ക്കും ഒഴികെ മല്‍സരത്തില്‍ പങ്കെടുക്കുന്ന വിവരം ആര്‍ക്കും അറിയില്ലായിരുന്നു. ഉപ്പാന്റെ സഹോദരന്റെ മകളുടെ കല്യാണമായിരുന്നു ഇതേ ദിവസം. വീട്ടില്‍ അത്ര അടുത്ത ഒരാളുടെ കല്യാണമുണ്ടായിട്ട് പങ്കെടുക്കാനാവാത്തതില്‍ സങ്കടമുണ്ട്. അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മല്‍സരത്തിനു പോണോ എന്ന്. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വാപ്പ സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു. വീട്ടില്‍ ഒറ്റ മകളാണു ഞാന്‍. ഉപ്പയും ഉമ്മയും താല്‍പര്യങ്ങള്‍ക്കൊന്നും എതിരു നില്‍ക്കാറില്ല. എന്നാല്‍ ബന്ധുക്കള്‍ക്കൊന്നും ഇതു വലിയ താല്‍പര്യമായിരുന്നില്ല.

 



ഫാഷന്‍ ഗേളാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പഠനത്തില്‍ തന്നെയായിരുന്നു ശ്രദ്ധ. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തും ഫാഷനൊ അഭിനയമോ പട്ടികയിലില്ല. എന്‍ജിനിയറിങ് പഠിക്കുമ്പോള്‍ അവിടെ നടന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സഹപാഠികള്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയതിനു ശേഷമാണ് ഫാഷനൊക്കെ മനസ്സിലെത്തുന്നത്. പിന്നെ പഠനം കഴിഞ്ഞ് വീട്ടില്‍ നില്‍ക്കുമ്പോഴാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതും ഇപ്പോള്‍ വിജയം തേടിയെത്തുന്നതും. ഇതിനിടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരു കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചു. കുറെ പഠിച്ചു കിട്ടിയ ജോലിയല്ല, അത് നഷ്ടപ്പെടുത്തിക്കളയാന്‍ എന്തായും താല്‍പര്യമില്ല. ഒരു കിരീടം കിട്ടിയെന്നു കരുതി ജോലി വേണ്ടെന്നു വയ്ക്കില്ല. തിങ്കളാഴ്ച ഓഫിസില്‍ പോയി ഇതുവരെ മുടങ്ങിക്കിടക്കുന്ന ജോലിയെല്ലാം ചെയ്തു തീര്‍ക്കും.

എന്തായാലും ജോലിയും ഫാഷന്‍ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നല്ല അവസരമുണ്ടായാല്‍ സിനിമയില്‍ ഒരു കൈ നോക്കാനും തയാറാണ്. സിനിമയില്‍ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കില്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ജോലിയും ഈ മേഖലയും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റാതെ വന്നാല്‍ അപ്പോള്‍ ഏറ്റവും സന്തോഷം തരുന്നതെന്തോ അത് തിരഞ്ഞെടുക്കും എന്നും ആന്‍സി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (6 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (14 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (48 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends