ആ 2287 പേരില്‍ അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ? മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു! ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് അധ്യാപിക അഞ്ജു പാര്‍വതി പ്രഭീഷ്
സംസ്ഥാനത്ത് സ്കൂള്‍ തുറന്നിരിക്കുകയാണ്. ഈയൊരു സമയത്തും മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വലിയ വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇത് വെളിപ്പെടുത്തിയത്. അലര്‍ജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഇപ്പോഴിതാ അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് ചോദ്യവുമായി അധ്യാപികയായ അഞ്ജു പാര്‍വതി പ്രഭീഷ് രംഗത്ത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പന്‍ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതാണെന്നും ഇവര്‍ വാര്‍ത്തു വിടുന്ന തലമുറയാണ് നാളത്തെ യുവതയെന്നും അഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
അഞ്ജു പാര്‍വതി പ്രഭീഷിന്‍റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ആ 2287 പേരില്‍ അലര്‍ജിയും ആരോഗ്യപ്രശ്നവുമുള്ളവരെ മാത്രം മാറ്റി നിറുത്തി മതപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവരുടെ മതം തിരിച്ച് പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി തയ്യാറാകുമോ ? മയക്ക് മരുന്ന് കേസിലെ പ്രതികളുടെ മതം തിരിച്ചുള്ള കണക്ക് പുറത്തു വിടാന്‍ കാണിച്ച അതേ ആര്‍ജ്ജവം ഇവിടെ കാണിക്കുവാന്‍ തയ്യാറുണ്ടോ ?
ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി കിട്ടാത്ത ഈ പിന്തിരിപ്പന്‍ മൂരാച്ചികളെ പൊതു സമൂഹം തിരിച്ചറിയേണ്ടതല്ലേ? കാരണം ഈ മൂരാച്ചികള്‍ വാര്‍ത്തു വിടുന്ന തലമുറയാണ് നാളത്തെ യുവത ! മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്നാണല്ലോ ചൊല്ല് !
https://www.facebook.com/Malayalivartha
























