Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാപ്പാടൻ രമേശന്റെ ആകസ്മിക വേർപാട് എന്നിലുണ്ടാക്കിയ ആഘാതത്തിൽനിന്ന് ഞാനിന്നും മുക്തനായിട്ടില്ല;അത്രത്തോളം അടുപ്പമുണ്ട് ഞാനും രമേശനും തമ്മിൽ;പ്രിയപ്പെട്ട ശ്രീ കാപ്പാടൻ രമേശൻ നമ്മളിൽ നിന്ന് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമെന്ന് കെ സുധാകരൻ

01 NOVEMBER 2021 11:32 AM IST
മലയാളി വാര്‍ത്ത

എന്റെ പ്രിയപ്പെട്ട ശ്രീ കാപ്പാടൻ രമേശൻ നമ്മളിൽ നിന്ന് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കാപ്പാടൻ രമേശന്റെ ആകസ്മിക വേർപാട് എന്നിലുണ്ടാക്കിയ ആഘാതത്തിൽനിന്ന് ഞാനിന്നും മുക്തനായിട്ടില്ല അത്രത്തോളം അടുപ്പമുണ്ട് താനും രമേശനും തമ്മിലെന്ന് കെ സുധാകരൻ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ പ്രിയപ്പെട്ട ശ്രീ കാപ്പാടൻ രമേശൻ നമ്മളിൽ നിന്ന് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കാപ്പാടൻ രമേശന്റെ ആകസ്മിക വേർപാട് എന്നിലുണ്ടാക്കിയ ആഘാതത്തിൽനിന്ന് ഞാനിന്നും മുക്തനായിട്ടില്ല അത്രത്തോളം അടുപ്പമുണ്ട് ഞാനും രമേശനും തമ്മിൽ.

നാൽപത് വർഷത്തെ സുദീർഘമായ സൗഹൃദം. മരണത്തെ മുഖാമുഖം കണ്ട ഒരു രാഷ്ട്രീയ കാലഘട്ടമുണ്ടായിരുന്നു എനിക്ക്. വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചുവരുമെന്ന പ്രതീക്ഷ പോലും ഇല്ലാത്ത ഒരു കാലഘട്ടം ആ കാലത്ത് ഒരു നിഴൽപോലെ , ഒരു സംരക്ഷകനായി, സഹപ്രവർത്തകനായി, കൈകാര്യകർത്താവായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട സഹോദരനായിരുന്നു കാപ്പാടൻ.

കാപ്പാടന്റെ വേർപാട് എന്നെപ്പോലെ തന്നെ കോൺഗ്രസ്‌ പ്രസ്ഥാനത്തിനും എന്നും ഒരു തീരാ നഷ്ടമാണ്. ജില്ലക്കകത്തുനിന്നും, പുറത്തുനിന്നുമുള്ള സാധാരണ പ്രവർത്തകർക്ക് വേണ്ടിയുള്ള നിസ്വാർത്ഥ സേവനമായിരുന്നു. കാപ്പാടന്റെത് . സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ പ്രശ്നങ്ങളും , ദുഃഖങ്ങളും പരിഹരിക്കുവാൻ രാത്രിയെന്നോ, പകലന്നോ ഇല്ലാതെ എന്റെയൊപ്പം നടക്കുമ്പോൾ സ്വന്തം പ്രശ്നങ്ങളും ദുഃഖങ്ങളും ഒരിക്കൽപോലും കാപ്പാടൻ പുറത്ത് കാണിച്ചിരുന്നില്ല.

കാപ്പാടൻ എന്നെ വിട്ടുപോയെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല . അങ്ങനെ വിശ്വസിക്കുവാൻ എന്റെ മനസ്സിന് ഒരിക്കലും കഴിയുകയുമില്ല. അദൃശ്യനായി എന്റെ നിഴലായി രമേശൻ എന്നും എന്നോടൊപ്പം തന്നെ ഉണ്ട് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ എന്നും നമ്മുടെ പ്രസ്ഥാനത്തിന് കരുത്തേകും. നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം ഈ നാട്ടിലെ പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ്. പ്രിയ കാപ്പാടൻ രമേശന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഒരു പിടി കണ്ണീർ പൂക്കൾ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (6 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (14 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (48 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends