കാർ അപകടത്തിൽ മരിച്ച അൻസി കബീറിന്റെ മാതാവ് വിഷം കഴിച്ച് ആശുപത്രിയിൽ

എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിന് മുന്നിൽ ഉണ്ടായ അപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശിയും മുൻ മിസ് കേരളയുമായ അൻസി കബീറിന്റെ മാതാവ് റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
മരണ വിവരം അറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് വിഷം കഴിച്ചത്. റസീനയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലാണ്. ആൻസി ഏക മകളാണ്.
അൻസിക്ക് പുറമെ റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചിരുന്നു. എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയുമാണ്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























