Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മൂന്നര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ

01 NOVEMBER 2021 01:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തിയ സർവേയിൽ കണ്ടെത്തിയ മൂന്നരലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഈ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ സമാഹരിച്ചത്.

പക്ഷെ ഈ പദ്ധതി തന്നെ സർക്കാർ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിദ്യാഭ്യാസവകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കിയെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് പിന്നാക്ക വിദ്യാർത്ഥികൾ പഠന പ്രക്രിയക്ക് പുറത്തായിരുന്നു. കുട്ടിക്കൾക്കായി പിരിച്ച പണം അവർക്ക് വേണ്ടി ഉപയോ​ഗിക്കാതെ തട്ടിയെടുക്കുകയാണ് അധികൃതർ ചെയ്യുന്നത്.

സ്കൂൾ അദ്ധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണ്. വിദ്യാഭ്യാസ മേന്മയെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോൾ ലക്ഷക്കണക്കിന് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തായിരുന്നു.

ഇത് ഭരണഘടനാമൂല്ല്യങ്ങളുടേയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ലംഘനമാണെന്ന് സുധീർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ പഠിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ രണ്ട് ദളിത് പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ടും സർക്കാർ ഒന്നും ചെയ്തില്ല. സ്പോൺസർമാരുടെ ഔദാര്യത്തിനും വായ്പ്പാ പദ്ധതികൾക്കും പാവപ്പെട്ടകുട്ടികളെ വിട്ടുകൊടുക്കാതെ സർക്കാർ നേരിട്ട് വിദ്യാഭ്യാസ സാമ​ഗ്രികൾ വിതരണം ചെയ്യണം.

കുടുംബശ്രീ യൂണിറ്റുകളെയും കെഎസ്എഫ്ഇയെയും സംയോജിപ്പിച്ചു കൊണ്ട് പ്രതിമാസം 500 രൂപ അടച്ച് കുട്ടികൾക്ക് ലാപ്പ്ടോപ്പ് നൽകുന്ന പദ്ധതിയിൽ പങ്കാളികളായ ഒന്നര ലക്ഷം കുട്ടികളിൽ കേവലം രണ്ടായിരം കുട്ടികൾക്ക് മാത്രമാണ് ലാപ്പ്ടോപ്പുകൾ മാത്രമാണ് വിതരണം ചെയ്തത്. വിദ്യാകിരണം പദ്ധതിക്ക് വേണ്ടി എത്ര രൂപ സമാഹരിച്ചുവെന്ന് സർക്കാർ പുറത്ത് വിടണമെന്നും സുധീർ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (6 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (14 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (48 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends