Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഭര്‍ത്താവ് കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്... വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണുമായി കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; ഭര്‍ത്താവിന് ഹൃദയാഘാതം; യുവതികളെ പൊക്കിയത് മധുരയില്‍ നിന്നും

02 NOVEMBER 2021 09:47 AM IST
മലയാളി വാര്‍ത്ത

പല തരം ഒളിച്ചോട്ടങ്ങള്‍ കണ്ടിട്ടുണ്ട്. കല്യാണത്തിന്റെ അന്നും പിറ്റേന്നുമൊക്കെയായി കാമുകന്റെ കൂടെ ഒളിച്ചോടുന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നാടിനെ നടുക്കുന്ന മറ്റൊരു കഥയാണ് കേള്‍ക്കുന്നത്. ഒരു നാടിനെ തന്നെ മുള്‍മുനയിലാക്കിയാണ് യുവതികള്‍ നാടുവിട്ടത്.

തൃശൂര്‍ ചേര്‍പ്പിലാണ് സംഭവം നടന്നത്. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്നു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി.

 



കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ഭാര്യ മുങ്ങിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന്‍ ആശുപത്രിയിലാണ്.

ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയതായിരുന്നു നവവധു. കോവിഡ് കാലമായതിനാല്‍ ബാങ്കുകളില്‍ നിയന്ത്രണമുണ്ട്. എല്ലാവര്‍ക്കും ഒരേ സമയം ബാങ്കില്‍ പ്രവേശനം നല്‍കില്ല. അതിനാല്‍ തന്നെ ഭര്‍ത്താവിനോട് ബാങ്കില്‍ കയറി ഇടപാട് നടത്താന്‍ പറഞ്ഞു. അത്യാവശ്യമായി വീട്ടില്‍ വിളിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കി. ഒരു സംശയവുമില്ലാതെ ഭര്‍ത്താവ് ബാങ്കില്‍ കയറി ഇടപാടു നടത്തി.

 



ഇതിനിടെ പുറത്ത് കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ നവവധു കയറിപ്പോവുകയായിരുന്നു. ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. ഇടപാട് കഴിഞ്ഞ് പുറത്തെത്തിയ ഭര്‍ത്താവ് ഞെട്ടിപ്പോയി ഭാര്യയെ കാണാനില്ല. കുറേ നേരം അവിടെ വെയിറ്റ് ചെയ്തു. വിളിക്കാന്‍ ഫോണുമില്ല. ബാങ്കിന് പുറത്ത് നിന്നവരോട് ചോദിച്ചു. ആര്‍ക്കുമറിയില്ല. വീട്ടില്‍ പോയെന്ന് കരുതി വീട്ടിലും ഭാര്യ വീട്ടിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല.

തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു.



വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്‌സിയില്‍ കോട്ടയത്തെത്തിയ ഇവര്‍ ട്രെയിനില്‍ ചെന്നൈയില്‍ എത്തി. പിന്നീട് മധുരയിലെ ലോഡ്ജില്‍ മുറിയെടുത്ത് 2 ദിവസം താമസിച്ചു.

അതിനുശേഷം ടെയിനില്‍ പാലക്കാടെത്തിയ ഇവര്‍ രാത്രി തൃശൂരിലേക്കു ടാക്‌സി വിളിച്ചെത്തി സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവച്ചു. പണം നല്‍കാതെ യുവതികള്‍ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാര്‍ ഇവര്‍ മുറിയെടുക്കാന്‍ തെളിവായി നല്‍കിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികള്‍ അവിടെയെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.



നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു. കൂട്ടുകാരി സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends