Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ സമരാഭാസം ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ ആഡംബര വാഹനം തല്ലിതകര്‍ത്ത കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയെയും കൂട്ടുപ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും... വാഹനം തല്ലി പൊട്ടിച്ചവരെ കസ്റ്റഡിയിലെടുക്കാനുള ഒരുക്കത്തിലാണ് കൊച്ചി പോലീസ്

02 NOVEMBER 2021 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ സമരാഭാസം ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ ആഡംബര വാഹനം തല്ലിതകര്‍ത്ത കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയെയും കൂട്ടുപ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും.

വാഹനം തല്ലി പൊട്ടിച്ചവരെ കസ്റ്റഡിയിലെടുക്കാനുള ഒരുക്കത്തിലാണ് കൊച്ചി പോലീസ്. കസ്റ്റഡിയില്‍ കിട്ടിയാലുടന്‍ ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി ജോജുവിന് നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്. 6 ലക്ഷം രൂപയുടെ നഷ്ടമാണ് കാറിന് കണക്കാക്കിയിരിക്കുന്നത്. ഇത് പ്രതികളുടെ കൈയില്‍ നിന്നും ഈടാക്കി നല്‍കാനാണ് തീരുമാനം.

 



വി.ഡി.സതീശന്‍ - കെ.സുധാകരന്‍ ടീമാണ് ഇത്തരമൊരു മണ്ടന്‍ ഐഡിയയുമായി രംഗത്തെത്തി യത്. കൊച്ചിയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ ജനങ്ങള്‍ കോണ്‍ഗ്രസിന് എതിരായി. ലേക്ക് ഷോര്‍, അമ്യത തുടങ്ങിയ ആശുപത്രികളിലേക്ക് പോകാനുള്ള കാന്‍സര്‍ രോഗികള്‍ അടക്കമുള്ളവരാണ് റോഡില്‍ കിടന്നത്.വെറ്റിലയില്‍ റോഡ് തടഞ്ഞാല്‍ നരേന്ദ്ര മോദി പെട്രോള്‍ വില കുറയ്ക്കുമെന്ന് കരുതിയാണ് കോണ്‍ഗ്രസുകാര്‍ റോഡിലിറങ്ങിയത്.

കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് ജോജു ജോര്‍ജ് തന്നെ മദ്യപരിശോധന ആവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തി. ജോജു മദ്യപിച്ചിട്ടില്ലെന്ന് വന്നതോടെ കോണ്‍ഗ്രസുകാര്‍ ഇളിഭ്യരായി.

 



വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നതു പോലെയായി കാര്യങ്ങള്‍. അതോടെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനെതിരെ രംഗത്തെത്തി.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് തള്ളി ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന നിലപാട് പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ് കെ.സി. വേണുഗോപാല്‍.



ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടിഘടകത്തിനുള്ള ശക്തമായ താക്കീതാണ്. രാവിലെ സംഭവം കഴിഞ്ഞയുടന്‍ ജോജു ജോര്‍ജ്ജ് ഗുണ്ടയാണെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു. പിന്നാലെ ജോജു ജോര്‍ജ്ജ് മദ്യപിച്ചുവെന്നും വനിതാനേതാക്കളെ ആക്രമിച്ചു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പൊലീസ് രക്തപരിശോധനയില്‍ ജോജു ജോര്‍ജ്ജിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അളവില്ലെന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസുകാര്‍ വെട്ടിലായി. ജോജു ജോര്‍ജ്ജ് ഏതെങ്കിലും കോണ്‍ഗ്രസ് വനിതാ നേതാക്കളോട് തര്‍ക്കിച്ചതുമില്ല. അതോടെ പീഡനാരോപണവും തള്ളപ്പെട്ടു.

ഇതിനും പുറമെയാണ് ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ പിന്നിലെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഇതെല്ലാം ചേര്‍ന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാണ്. തല്‍ക്കാലം അന്തരീക്ഷം തണുപ്പിക്കാനാണ് വേണുഗോപാലിന്റെ കുറ്റസമ്മതമെന്ന് വേണം കരുതാന്‍. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഗ്രൂപ്പ് വൈരം നിലനില്‍ക്കുന്നതിനാല്‍, രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ വിശദീകരണത്തിനെത്താത്ത സ്ഥിതിവിശേഷത്തിലാണ് സതീശനെയും സുധാകരനെയും രക്ഷിക്കാന്‍ വേണുഗോപാല്‍ തന്നെ രംഗത്തെത്തിയത്.



കൊച്ചിയില്‍ സംഘര്‍ഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമര്‍ശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിര്‍പ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം.


ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് കോണ്‍?ഗ്രസ് സമരത്തിനായി റോഡിലിറങ്ങിയതും വെട്ടിലായതും. സംഘടനാ തീരുമാനപ്രകാരം തന്നെയാണ് എറണാകുളം ഡിസിസി ഹൈവേ ഉപരോധത്തിനിറങ്ങിയത്. എന്നാല്‍ ഇന്ധന വിലവര്‍ധനവിനെതിരെ ശക്തമായ സമരം വേണമെന്ന നിലപാടെടുത്തവര്‍ തന്നെ കോണ്‍?ഗ്രസിന്റെ വഴിമുടക്കിയുള്ള സമരരീതിയെ ചോദ്യം ചെയ്യുകയാണ്.

 



ജോജുവിന് നേരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍?ഗ്രസ് മാളയിലെ നടന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ സുധാകരന്റെ ക്രിമിനല്‍ പരാമര്‍ശം അടക്കം തള്ളി ജോജുവിന് പിന്തുണ പ്രഖ്യാപിച്ചു. സിനിമാക്കാര്‍ക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ലെന്ന് പറഞ്ഞ് ജോജുവിനെതിരെ സൈബര്‍ സ്‌പേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാല്‍ ഇടത് നേതാക്കള്‍ ജോജുവിനെ പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറയുകയാണ് ചെയ്തത്.

ജോജു ജോര്‍ജ് ഏതായാലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. തന്റെ കാര്‍ തല്ലിതകര്‍ത്തവരില്‍ നിന്നും പണം ഈടാക്കി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിനുള്ള ഒരുക്കങ്ങളാണ് പോലീസ് നടത്തുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (21 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (47 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (54 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends