ക്യൂ ആര്‍ കോഡും ,ബാര്‍ കോഡും! സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്, കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം.കാര്‍ഡുകളുടെ മാതൃകയിൽ എത്തുന്നു

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ പുത്തൻ രൂപത്തിൽ എത്തുന്നു. കൂടുതൽ സ്മാര്‍ട്ട് ആയി സ്മാർട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ്. വളരെ ഈസിയായി കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം.കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷന്‍ കാര്‍ഡുകള്‍ എത്തുന്നത്.
എന്നാൽ പുസ്തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിത്തിലുണ്ടാവും എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കുകയും ചെയ്തു. ATM കാര്‍ഡിന്റെ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകള്‍ ആണ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ എത്തുക.
അതോടൊപ്പം തന്നെ ക്യൂ ആര്‍ കോഡും ,ബാര്‍ കോഡും ഉള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനും ,കൊണ്ടു നടക്കാനും സൗകര്യപ്രദമാണ്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളു. റേഷന്‍ കാര്‍ഡിനായി അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
അതേസമയം അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാൻ സാധിക്കും. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളില്‍ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ചെയ്തു.
https://www.facebook.com/Malayalivartha























