പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.... ഇന്ധന വിലവര്‍ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല.....

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.... ഇന്ധന വിലവര്‍ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല.. കേന്ദ്രം വിലവര്‍ധിപ്പിക്കുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
ഇന്ധന സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. യു.പി.എ കേന്ദ്രത്തിലും സംസ്ഥാനത്ത് കോണ്‍ഗ്രസും ഭരിക്കുമ്പോള്‍ 50 രൂപ പെട്രോളിനുണ്ടായിരുന്നപ്പോള്‍ ഇവിടെ അഞ്ച് പ്രാവശ്യം ഹര്‍ത്താല്‍ നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ പരിഹസിക്കുന്നത്.
റെക്കോര്‍ഡ് വിലവര്‍ധനവ് ഉണ്ടായിട്ടും ഇപ്പോള്‍ അവര്‍ എന്തെങ്കിലും പ്രതിഷേധം നടത്തിയോ. 2000 കോടിയിലേറെ അധിക വരുമാനമാണ് ലഭിക്കുന്നത്.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി സര്‍ക്കാറിനെ സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആരോപിച്ച് വി. ഡി സതീശന്‍.
"
https://www.facebook.com/Malayalivartha























