ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോര്‍ജ് പ്രവര്‍ത്തകര്‍ക്കടുത്തേക്ക് വന്നത്.. പോലീസിന്റേത് ഏകപക്ഷീയ നിലപാടാണ്... പ്രതിഷേധ സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയ ജോജു ജോര്‍ജിനെതിരേ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

പെട്രോൾ വിലവർദ്ധനവിനെതിരെ നടന്ന പ്രതിഷേധ സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയ ജോജു ജോര്‍ജിനെതിരേ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോര്‍ജ് പ്രവര്‍ത്തകര്‍ക്കടുത്തേക്ക് വന്നതെന്ന് ഷിയാസ് ആരോപിച്ചു.
മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകള്‍ക്ക് കേള്‍ക്കാന്‍ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പോലീസിന്റേത് ഏകപക്ഷീയ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























