Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

അൻസി കബീറിന്‍റെ സംസ്ക്കാരം നടന്നു: ഓർമ്മകളിൽ വിതുമ്പി നാട്ടുകാർ... ആലംകോടിന് നഷ്ടമായത് നാടിന്റെ പ്രതീക്ഷയെ... നെഞ്ചുതകർന്ന് പിതാവ്

02 NOVEMBER 2021 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്‍റെ സംസ്കാരം ആലംകോട് ജുമാ മസ്ജിദിൽ നടന്നു. അൻസിയുടെ മരണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അൻസിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആലംകോട് എന്ന ഗ്രാമം.

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കി വച്ചായിരുന്നു അൻസി കബീർ വിട വാങ്ങിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ അപകടം നടന്നത്. ഇന്ന് രാവിലെ അൻസിയുടെ പിതാവ് കബീർ വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരുന്നു സംസ്ക്കാരം നടന്നത്.

അൻസിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം. ചിലർ പല ഓർമ്മകളിൽ വിതുമ്പുകയും ചെയ്തു. നാടിന്റെ തന്നെ വലിയ പ്രതീക്ഷയായിരുന്നു അൻസിയെന്ന് നാട്ടുകാർ പറയുന്നു.

നാടിന്റെ പേര് എല്ലായിടത്തും ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരുന്നു അൻസിയുടെ വളർച്ച. അൻസിയുടെ മരണവാർത്ത പലരും അറിഞ്ഞത് ഞെട്ടലോടെയായിരുന്നുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.

ഇപ്പോഴും അൻസിയുടെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. നഷ്ടമായ വേദന പറഞ്ഞറിയിക്കുന്നതിലും കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. സാധാരണ ഒരു അപകടമരണമാണെന്ന് പറയുമ്പോൾ പോലും ആലംകോടുകാർക്ക് നഷ്ടപ്പെട്ടത് വലിയൊരു പ്രതിഭയെത്തന്നെ ആയിരുന്നുവെന്ന് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.

ഇരുപത്തിനാല് വയസ്സിനുള്ളിൽ ഈ പ്രതിഭകൾ വെട്ടിപ്പിടിച്ച വഴികൾ വലുതായിരുന്നു. ഇനിയും ഒരുപാട് ഏറെ സഞ്ചരിക്കാൻ ഉണ്ടായിരുന്ന അൻസി കബീർ അതെല്ലാം പാതി വഴിയിൽ നിർത്തി മടങ്ങിയതിന്റെ ഞെട്ടലിൽ തന്നെയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

 

 

 

സമൂഹത്തിൽ നിന്നും, സമുദായത്തിൽ നിന്നും ഉണ്ടായ ഒട്ടേറെ എതിർപ്പുകളെ തന്റെ കഴിവ് കൊണ്ട് മറികടന്ന പെൺകുട്ടിയായിരുന്നു അൻസി കബീർ. ഒടുവിൽ അൻസിയുടെ കഴിവ് കണ്ട് അതിനെ പിന്തുണച്ച് ഒരു നാട് തന്നെ മുന്നോട്ടുവന്നു. മകളുടെ വിയോഗം താങ്ങാനാകാതെ വിഷം കഴിച്ച് ആശുപത്രിയിൽ തുടരുന്ന റസീന വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഉറ്റവർ. വിദേശത്ത് നിന്ന് എത്തിയ അൻസിയുടെ പിതാവ് കബീറിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാ‍ർ അപകടത്തിൽപ്പെട്ടത്. അന്‍സിയും അഞ്ജനയുമായി അടുത്ത സൗഹൃദമായിരുന്നു. ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയാവുകയായിരുന്നു.

നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. ഹ്രസ്വ ചിത്ര ഷൂട്ടിംഗിന് ശേഷം കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അ‌ഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (24 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (50 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (57 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends