'ജോജൂ ജോര്‍ജ് നിങ്ങള് കാണിച്ച തന്റേടത്തെ അഭിനന്ദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഹര്‍ത്താലും, ബന്ദും മിന്നല്‍ പണിമുടക്കും കേരളത്തെ നശിപ്പിക്കും നരേന്ദ്ര മോദിയുടെ ഗുജ്റാത്ത് കണ്ട് പഠിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ നിങ്ങളെക്കാള്‍ അപമാനിക്കപ്പെട്ട ഒരാളാണ് ഈ കുറിപ്പെഴുതുന്നത്...' നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി
ഇന്ധന വില വര്‍ധനവിന് എതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ റോഡ് തടഞ്ഞുളള സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്സുകാര്‍ ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ചിട്ടേ ഉളളൂവെന്നും സിപിഎമ്മുകാര്‍ സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ കെഎസ്‌ആര്‍ടിസി ബസ്സിലെ 4 യാത്രക്കാരെ ബസ് അടക്കം കത്തിച്ച് കൊന്നിട്ടുണ്ടെന്ന് അബ്ദുളളക്കുട്ടി ആരോപിക്കുകയുണ്ടായി.
എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ:
ജോജൂ ജോര്‍ജ് നിങ്ങള് കാണിച്ച തന്റേടത്തെ അഭിനന്ദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഹര്‍ത്താലും, ബന്ദും മിന്നല്‍ പണിമുടക്കും കേരളത്തെ നശിപ്പിക്കും നരേന്ദ്ര മോദിയുടെ ഗുജ്റാത്ത് കണ്ട് പഠിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ നിങ്ങളെക്കാള്‍ അപമാനിക്കപ്പെട്ട ഒരാളാണ് ഈ കുറിപ്പെഴുതുന്നയാള്‍. ഇന്ന് ചാനലുകളില്‍ CPM ന് വേണ്ടി സഖാവ് സുജാതയെപ്പോലുള്ളവര്‍ കോണ്‍ഗ്രസ്റ്റ് അക്രമത്തെ അപലപിച്ച് കത്തിയ കയറുന്നത് കണ്ടു. നല്ലത്!
സുജാത സഖാവെ, കോണ്‍ഗ്രസ്സുകാര്‍ ജോജോവിന്റെ കാറ് തല്ലി പൊളിച്ചെന്നെയുള്ളൂ. പണ്ട് ഞങ്ങളുടെ കണ്ണൂരില്‍ മട്ടന്നൂരില്‍ സമരത്തിന്റെ ഭാഗമായി cpm കാര്‍ KSRTC ബസ്സിലെ 4 യാത്രക്കാരെ ബസ്സടക്കം പെട്രോളൊഴിച്ച് കത്തിച്ച് കൊന്നിട്ടുണ്ട്. ഇന്ത്യയിലാദ്യമായി TV സ്വകാര്യ മേഖലയില്‍ നിര്‍മ്മിച്ചത് BPL കമ്ബനിയാണ് (മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ബന്ധു ) അതിന്റെ മൊതലാളി മലയാളി നായരെ ട്രേഡ് യൂണിയന്‍ സമരത്തിന്റെ പേരില്‍ കരണകുറ്റിക്കടിച്ച് ബാഗ്ലൂരിലേക്ക് നാട് കടത്തിയത് സുധാകരന്റെ നേതാവ് വയലാര്‍ രവിയാണ്.
ഇന്ന് കൊച്ചിയിലെ കിറ്റക്ക്സ് കമ്ബനിയെ തെലുങ്കാനയിലേക്ക് കെട്ട് കെട്ടിച്ചത് ബെന്നി ബഹനാനും, പി രാജീവും ആണ്. കേരളം രക്ഷപ്പെടമെങ്കില്‍ ഇരുമുന്നണികളെയും (കോണ്‍- കമ്മ്യൂ ) പ്രഭൃതികളെ നാട്കടത്തണം.
https://www.facebook.com/Malayalivartha























