'ക്‌ളൈമാക്സ് എഴുതുമ്പോള്‍ പറഞ്ഞു. ഇത് മമ്മൂക്കയ്ക്ക് പറില്ല. രാജുവെന്ന വ്യക്തിയെ അത്രയ്ക്ക് സച്ചി മനസിലാക്കിയിരുന്നു. രാജുവിനെപ്പോലെ തന്നെ ആരുടെ മുന്നിലും എന്തഭിപ്രായവും തുറന്നു പറയുന്ന വ്യക്തിത്വമുള്ളയാളായിരുന്നു, സച്ചിയും...' സച്ചിയുടെ ഭാര്യ സിജി വെളിപ്പെടുത്തുന്നു

പറയാത്ത പലതും നമുക്ക് മുന്നിൽ ബാക്കി വച്ചാണ് സച്ചി മലയാള സിനിമാലോകത്തു നിന്നും പ്രേകഷകരെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. അവസാന ചിത്രമായ അയ്യപ്പനും കോശിയും തന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് സമ്മാനിച്ച്, തിരികെ വരാത്ത ലോകത്തേക്ക് സച്ചിദാനന്ദന്‍ യാത്രയായിരിക്കുകയാണ്.
ഇപ്പോഴിതാ പൃഥ്വിരാജിന് പകരം മമ്മൂട്ടിയായിരുന്നു സച്ചിയുടെ മനസില്‍ ആദ്യം ഉണ്ടായിരുന്നത് എന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ സിജി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് സച്ചി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുമുണ്ട്. പിന്നീടെന്തുകൊണ്ട് ആ കഥാപാത്രം മമ്മൂട്ടിയില്‍ നിന്ന് പൃഥ്വിയിലേക്ക് എത്തി എന്ന് മാത്രം സച്ചി പറഞ്ഞില്ല എന്നും വെളിപ്പെടുത്തുകയാണ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിജി മനസു തുറന്നത്.
വാക്കുകൾ ഇങ്ങനെ;
സച്ചിയും പൃഥ്വിയും ഹൃദയം കൊണ്ട് ഒരേരീതിയില്‍ ചിന്തിക്കുന്ന ആള്‍ക്കാരാണ്.സച്ചി പറഞ്ഞുകഴിഞ്ഞാല്‍ അത് പെട്ടെന്ന് പൃഥിരാജിന് മനസിലാകും. അയ്യപ്പനും കോശിയുടെയും തിരക്കഥ ആലോചിച്ചുതുടങ്ങുന്ന വേളയില്‍ അത് മമ്മൂട്ടിയും ബിജുമേനോനുമായിരുന്നു.അയ്യപ്പന്‍നായര്‍ മമ്മൂട്ടിയും ബിജുമേനോന്‍ കോശിയും.ഓരോ സീനും എഴുതിയശേഷം എന്നെ വായിച്ചുകേള്‍പ്പിക്കും അപ്പോള്‍ മമ്മൂട്ടിയേയും ബിജുമേനോനെയുമാണ് കണ്‍സീവ് ചെയ്തുകൊണ്ടിരുന്നത്. ക്‌ളൈമാക്സ് എഴുതുമ്ബോള്‍ പറഞ്ഞു.ഇത് മമ്മൂക്കയ്ക്ക് പറില്ല.
നമ്മള്‍ക്ക് റാ ഫൈറ്റ് തന്നെവേണം.വെള്ളം ചേര്‍ക്കാന്‍ പറ്റില്ല. പെര്‍ഫക്ഷന്‍ സച്ചിക്ക് അത്രമാത്രം പ്രധാനമായിരുന്നു. നമ്മള്‍ക്ക് രാജുവിനെയും (പ്രൃഥ്വിരാജ് )ബിജുവിനേയും ചേര്‍ക്കാം. എന്നു പറഞ്ഞു.രാജു ഇത്‌ചെയ്യുമോയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ഈ രണ്ട് കഥാപാത്രങ്ങള്‍ ഞാന്‍ രാജുവിന്റെ മുന്നില്‍ നീട്ടിയാല്‍ രാജു ഇതില്‍ കോശിയെ സെലക്‌ട് ചെയ്യും. രാജുവെന്ന വ്യക്തിയെ അത്രയ്ക്ക് സച്ചി മനസിലാക്കിയിരുന്നു.
രാജുവിനെപ്പോലെ തന്നെ ആരുടെ മുന്നിലും എന്തഭിപ്രായവും തുറന്നു പറയുന്ന വ്യക്തിത്വമുള്ളയാളായിരുന്നു,സച്ചിയും. കാരക്ടറുള്ളയാളാണ്.വ്യക്തിത്വം അടിയറവ് വയ്ക്കില്ല.ഒരുവാക്ക് പറഞ്ഞാല്‍ അത് പാലിക്കാന്‍ വേണ്ടി ഏത് അറ്റം വരെയും പോകും.പറഞ്ഞാല്‍ പറഞ്ഞിടത്ത് നില്‍ക്കും.
https://www.facebook.com/Malayalivartha























