'സിപിഎമ്മിന്റെ സമരത്തിനിടയിലേക്കാണ് ഒരാള്‍ ഇത്തരത്തില്‍ വന്നിരുന്നെങ്കില്‍ അയാളുടെ അനുശോചനം ആചരിക്കേണ്ടി വന്നേനെ'; സഭയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം നടന്‍ ജോജു ജോര്‍ജ് എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ സഭയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
'നിങ്ങള്‍ സമരം നടത്തുന്ന സ്ഥലത്തേക്കാണ് ഒരാള്‍ വന്ന് ബഹളമുണ്ടാക്കിയതെങ്കില്‍ എന്തായിരുന്നേനെ അയാളുടെ സ്ഥിതി?, ഇന്ന് അയാള്‍ക്ക് വേണ്ടി അനുശോചന യോഗം ചേരേണ്ടി വന്നേനെ' വി.ഡി. സതീശന്‍ പറഞ്ഞു.
ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























