Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാനെറ്റ്‌ ചെയ്‌തത്‌ മാധ്യമ ധര്‍മ്മമോ? ഏഷ്യാനെറ്റിന്റെ വഴി മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ മിമിക്രിക്കാരുടെ നാട്ടില്‍ ആര്‍ക്ക്‌ ആരെ വിശ്വസിക്കാനാവും

27 JULY 2013 05:38 AM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

മലയാളത്തിലെ ദൃശ്യവാര്‍ത്താ മാധ്യമ രംഗത്ത്‌ വളരെയേറെ വെല്ലുവിളികള്‍ കൊണ്ടുവന്ന ചാനലാണ്‌ ഏഷ്യാനെറ്റ്‌. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ചാനല്‍ എന്ന ഖ്യാതിയും ഏഷ്യാനെറ്റിനുണ്ട്‌. നാടിന്റെ നന്മയാക്കായി ഏഷ്യാനെറ്റ്‌ കൊണ്ടു വന്ന പല ബ്രേക്കിംഗ്‌ ന്യൂസുകളും നമ്മള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വാര്‍ത്താ ചാനലുകളുടെ ബ്രേക്കിംഗ്‌ ന്യൂസുകള്‍ക്കിടയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഏറെ കൈയ്യടി നേടി. എങ്ങനേയും വാര്‍ത്തകള്‍ സൃഷ്‌ടിക്കാനുള്ള ആവേശമായിരുന്നു പിന്നീട്‌ കേരളത്തില്‍. പോലീസിന്‌ കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന പല പിടികിട്ടാപ്പുള്ളികളേയും കണ്ടെത്താന്‍ ചാനലിലെ വീരന്മാരായ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ കഴിഞ്ഞു. ഇടയ്‌ക്കൊക്കെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ലക്ഷ്യം നന്നായതിനാല്‍ ആരും മാര്‍ഗം നോക്കിയില്ല.
സരിതാ വിഷയം ജനമധ്യത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ഏഷ്യാനെറ്റ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. എന്നാല്‍ സോളാര്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ്‌ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ വിവാദമായ ആ ടെലഫോണ്‍ ഇന്റര്‍വ്യൂ നടത്തിയത്‌. മന്ത്രി എപി അനില്‍ കുമാറിനെ ആര്യാടന്‍ മുഹമ്മദിന്റെ പ്രൈവറ്റ്‌ സെക്രട്ടറി എന്നു പറഞ്ഞാണ്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ചത്‌. തെറ്റിദ്ധരിച്ച മന്ത്രി ചിലത്‌ തുറന്നു പറയുകയും ചെയ്‌തു.

മാധ്യമ പ്രവര്‍ത്തകരെ എന്നും ബഹുമാനിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ രംഗത്തെത്തിയിരിക്കുകയാണ്‌. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന മന്ത്രി അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

സരിതയുടെ മൊഴിയില്‍ വെള്ളം ചേര്‍ക്കാന്‍ ഉന്നതന്മാര്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത നിലനില്‍ക്കേയാണ്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ ഈ ഒരു സാഹസത്തിനു മുതിര്‍ന്നത്‌. ഇതിനെപ്പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവെങ്കിലും പൊതുജന മധ്യത്തില്‍ ഇതൊരു ധാര്‍മ്മികതയുടെ പ്രശ്‌നമായി മാറി എന്നതാണ്‌ വാസ്‌തവം. പ്രതിപക്ഷം പോലും ഇങ്ങനെയുള്ള പത്രപ്രവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. മറ്റു റിപ്പോര്‍ട്ടര്‍മാര്‍ കൂടി ഇതുപോലെ ഫോണ്‍ തന്ത്രത്തിന്‌ പുറകേ പോയാല്‍ നമ്മുടെ സ്ഥിതിയെന്താകും. അവരവരുടെ ശബ്‌ദത്തിനേക്കാള്‍ ഭംഗിയായി ശബ്‌ദം അനുകരിക്കുന്ന മിമിക്രക്കാര്‍ ധാരാളമുള്ള നാടാണിത്‌. ആര്‍ക്ക്‌ ആരെ വേണമെങ്കിലും പറ്റിച്ച്‌ വിളിക്കാനും കഴിയും. അപ്പോള്‍ ആര്‍ക്ക്‌ ആരെ വിശ്വസിക്കാന്‍ പറ്റും എന്നതാണ്‌ കുഴപ്പിക്കുന്ന ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (20 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (22 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (35 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (47 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends