Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ പുതിയ വിവാദം, അഭിഭാഷകനെ അനുകൂലിച്ചും മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചും വിഎസ്‌, പിണറായി, കെ. സുരേന്ദ്രന്‍, നിയമ വിദഗ്‌ദ്ധര്‍

28 JULY 2013 12:16 PM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ  രാഷ്ട്രീയ പാര്‍ട്ടികളും നിയമ വിദഗ്ദ്ധരും രംഗത്ത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇക്കാര്യം ഹൈക്കോടതി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തങ്ങളെയും സംശയിച്ചോളൂ എന്നുപറയുന്ന തരത്തിലുള്ളതാണ് കോടതിയുടെ നിലപാട്. ജുഡീഷ്യറിയുടെ അന്തസ് നിലനിര്‍ത്തുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനും ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രഹസ്യമൊഴി തിരുത്താന്‍ പണച്ചാക്കുകളുമായി പലരും ഇറങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ പങ്ക് അന്വേഷിക്കണം. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം നല്‍കുന്നതിന് ഗണേഷ് കുമാറിനുള്ള അയോഗ്യത മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്നും പിള്ള പറഞ്ഞു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം വേണം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളെ വിമര്‍ശിച്ച് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിത എസ്.നായരുടെ അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് കേസ് വാദിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കക്ഷിയല്ലേ എന്നും പിണറായി ചോദിച്ചു. സരിതയുടെ മൊഴിയെഴുതി വാങ്ങുന്നത് വൈകിപ്പിച്ചതില്‍ ദുരൂഹതയുള്ളതായി ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ലെന്ന് പിണറായി പറഞ്ഞു. സാധാരണയായി മൊഴിനല്‍കുമ്പോള്‍ തന്നെ അത് രേഖപ്പെടുത്താറാണ് പതിവ്.

മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിന്റെ നടപടി അപക്വവും തെറ്റുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ നടപടികള്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കണം. മജിസ്‌ട്രേറ്റിന്റെ പൂര്‍വ്വകാല നടപടികളും പക്ഷപാതപരമാണെന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

നടപടി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദഗ്ദ്ധരും പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (19 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (21 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (46 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends